Categories: Sports

ബുംറയെ വിരട്ടി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ; ഫോർ അടിച്ച് കലിപ്പ് തീർത്ത് ബുംറ; ആവേശകരമായ നിമിഷങ്ങൾ..!!

ആദ്യ ടെസ്റ്റിൽ ആവേശകരമായ അന്ത്യം കാത്തുനിന്ന ക്രിക്കറ്റ് പ്രേമികൾക്ക് മുന്നിലേക്ക് മഴ വില്ലനായി എത്തിയപ്പോൾ ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇപ്പോൾ ആവേശകരമായ അവസാന ദിവസത്തിൽ ആണ്.

രണ്ടാം ഇന്നിങ്സിൽ ഓപ്പണിങ് നിരയും വിരാട് കൊഹ്ലിയും ഒന്നും ചെയ്യാൻ കഴിയാതെ മടങ്ങിയപ്പോൾ പൂജാരയും രഹാനയും ചേർന്ന് വമ്പൻ ചെറുത്തു നിൽപ്പാണ് നടത്തിയത്.

തുടർന്ന് ഇവരും മടങ്ങിയതോടെ നിരാശരാമായ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ആവേശകരമായ ബാറ്റിംഗ് ആണ് ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷാമിയും ബുംറയും കാഴ്ച വെച്ചത്.

ഷാമി 56 റൺസ് നേടിയപ്പോൾ ബുംറ 36 റൺസ് നേടി. ഇപ്പോൾ രണ്ടാം ഇന്നിംഗിസിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകൾ ഇപ്പോൾ തന്നെ നഷ്ടമായി. നാലാം ദിനം ആറിന് 181 എന്ന നിലയിൽ കളി അവസാനിപ്പിച്ച അഞ്ചാം ദിനത്തിന്റെ തുടക്കത്തിൽ വലിയ സന്തോഷം നൽകാത്ത തുടക്കം തന്നെ ആയിരുന്നു.

റിഷാബ് പന്ത് 22 റൺസ് മാത്രം നേടി പുറത്തായി. ശേഷം ഒന്നും ചെയ്യാൻ കഴിയാതെ ഇഷാന്ത് ശർമയും മടങ്ങി. എന്നാൽ ഇതിന് ശേഷം ക്രീസിൽ ഒന്നിച്ച ഷമി – ബുംറ കൂട്ടുകെട്ട് ഇംഗ്ലണ്ട് ബൗളർന്മാരെ വെള്ളം കുടിപ്പിച്ചു എന്ന് തന്നെ വേണം പറയാൻ. അനായാസം തലങ്ങും വിലങ്ങും കിടിലൻ ഷോട്ടുകൾ വന്നു.

എന്നാൽ കളിയിൽ കിളിപോയ ഇംഗ്ലീഷ് ബോളർമാർ ബുംറയെ ചൊറിയാൻ തുടങ്ങി ഇരുന്നു. മാർക്ക് വുഡ് ആണ് എന്തൊക്കെയോ പറഞ്ഞു തർക്കിക്കാൻ തുടങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ബുമ്രയും ആൻഡേഴ്സണും തമ്മിൽ ആയിരുന്നു എങ്കിൽ അതിനേക്കാൾ ശക്തമായ വാക്പോരുകൾ.

മാർക്ക് വുഡ് പറയുന്ന കാര്യങ്ങളിൽ ബുംറ മറുപടി പറയാൻ തുടങ്ങിയതോടെ എമ്പയർമാർ ഇടപെടാൻ തുടങ്ങി. എന്നാൽ ഈ വിഷയത്തിൽ ബട്ട്ലർ കൂടി ഇടപെട്ടതോടെ സംഗതി കൂടുതൽ വഷളായി. തുടർന്ന് അടുത്ത ഓവറിൽ വുഡ് ബൗൾ ചെയ്യാൻ എത്തിയപ്പോൾ ബാറ്റ് ചെയ്യുന്നത് ബുംറ.

ആ പ്രശ്നം വിവാഹമോചനം വരെ എത്തിച്ചു; എന്തിലും വലുത് മകളല്ലേ; മഞ്ജു പിള്ള മനസ്സ് തുറക്കുമ്പോൾ..!!

അത്രയും നേരം വാക്കുകൾ കൊണ്ട് മറുപടി നൽകിയ ബുംറ ബാറ്റുകൊണ്ടും കൊടുത്തു മറുപടി. കിടിലം ഫോർ തന്നെ പായിച്ചു. വമ്പൻ കയ്യടി തന്നെ ആയിരുന്നു ഗാലറിയിൽ നിന്നും ലഭിച്ചത്.

ബുംറ 3 ബൗണ്ടറികൾ നേടിയപ്പോൾ ഷമ്മി ആറ് ഫോറുകളും ഒരു സിക്‌സറും പറത്തി. കൂടാതെ ഇന്ത്യൻ ടീം 298 റൺസിൽ ഡിക്ലയർ ചെയ്തു വന്നപ്പോൾ ടീം മുഴുവൻ വമ്പൻ കയ്യടിയോടെ ആണ് സ്വീകരിച്ചത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

4 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

4 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 month ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago