കോഹ്ലിയെ ഒതുക്കുന്നു; ഇന്ത്യൻ ടീം കോച്ചാകാൻ അനിൽ കുംബ്ലെ..!!
ഇന്ത്യൻ ക്രിക്കറ്റിൽ സംഭവ ബഹുലമായ കാര്യങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നത്. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യ പരിശീലന സ്ഥാനം രവി ശാസ്ത്രി ഒഴിയുമ്പോൾ ആ പദവിയിലേക്ക് അനിൽ കുംബ്ലെ വീണ്ടും എത്തുന്നു എന്ന് റിപ്പോർട്ടുകൾ.
നേരത്തെ 2016 – 17 കാലത്തിൽ കുംബ്ലെ ആയിരുന്നു ഇന്ത്യൻ കോച്ച്. സച്ചിൻ ടെണ്ടുൽക്കർ , സൗരവ് ഗാംഗുലി , വിവിസ് ലക്ഷ്മൺ എന്നിവർ ചേർന്ന ഉപദേശക സമതി ആയിരുന്നു അന്ന് കുബ്ലയെ കോച്ചായി തിരഞ്ഞെടുത്തത്.
എന്നാൽ 2017 ചാമ്പ്യൻ ട്രോഫി ഫൈനലിൽ പാകിസ്താനോട് ഇന്ത്യ തോറ്റപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലിയോടുള്ള അഭിപ്രായ വ്യത്യാസത്തിൽ കുംബ്ലെ രാജി വെക്കുകയായിരുന്നു. ക്യാപ്റ്റൻ കൊടുത്ത സമ്മർദത്തിൽ കോച്ച് രാജിവെക്കേണ്ടി വന്നത് വലിയ വിമർശനം ആയി മാറിയിരുന്നു.
അന്ന് കുബ്ലെക്ക് വേണ്ടി വാദിച്ചതിൽ കൂടുതലും സൗരവ് ഗാംഗുലി ആയിരുന്നു. ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്റ് സൗരവ് ഗാംഗുലി ആയിരുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം രാജിവെക്കുന്ന വിരാട് കോഹ്ലി വെക്കുന്നതോടെ കുംബ്ലെ തിരിച്ചു വരുന്നതിന് വഴി ഒരുക്കും.
2023 ലോകകപ്പിൽ ഇന്ത്യൻ നായക സ്ഥാനത്തു നിന്ന് കോഹ്ലിയെ മാറ്റും എന്നും റിപ്പോർട്ട് ഉണ്ട്. ടെസ്റ്റിൽ 132 മത്സരവും 619 വിക്കറ്റുമുള്ള കുംബ്ലെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചാൽ അയാൾക്ക് ആയിരിക്കും മുൻഗണന എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ആരും മുന്നോട്ട് വന്നില്ല എങ്കിൽ ശ്രീലങ്കയുടെ ഇതിഹാസ താരം മഹേള ജയവർധനയെ പരിഗണിക്കുന്നുണ്ട്.