ആദ്യ മത്സരത്തിൽ പൊരുതി തോറ്റ രാജസ്ഥാൻ റോയൽസ് പൊരുതി ജയം നേടി ഇരിക്കുകയാണ് രണ്ടാം മത്സരത്തിൽ. എന്നാൽ ആദ്യ മത്സരത്തിൽ മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു എടുത്ത തീരുമാനം തെറ്റായി പോയോ എന്നാണ് ഇപ്പോൾ ആരാധകർ തന്നെ ചോദിക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ക്യാപ്റ്റൻ ആയി അരങ്ങേറിയ സഞ്ജു സെഞ്ചുറി നേടി എങ്കിൽ കൂടിയും അവസാന ഓവറിൽ സ്ട്രൈക്ക് ക്രിസ് മോറിസിന് കൊടുക്കാൻ വിസമ്മതിച്ചിരുന്നു.
നിരവധി മുൻ താരങ്ങൾ സഞ്ജുവിനെ പിന്തുണച്ചു എങ്കിൽ കൂടിയും സോഷ്യൽ മീഡിയ വഴി സമ്മിശ്ര അഭിപ്രായം ആണ് വന്നത്. ഇപ്പോൾ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ജയിച്ചു എങ്കിൽ കൂടിയും സഞ്ജുവിന് പിഴച്ചു എന്നാണ് സോഷ്യൽ മീഡിയ സംസാരം. മത്സരത്തിൽ അതുവരെ നന്നായി കളിച്ച രാജസ്ഥാന് റോയൽസ് നായകൻ സഞ്ജു സാംസൺ അവസാന ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ചത് പരാജയപ്പെട്ടിട്ടും സ്‌ട്രൈക്ക് നഷ്ടപ്പെടാതിരിക്കാൻ റണ്ണിനായി ഓടിയിരുന്നില്ല.
ഈ തീരുമാനത്തിൽ സഞ്ജു ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച. അതിനുള്ള പ്രധാന കാരണം അന്ന് സഞ്ജു സ്‌ട്രൈക്ക് നിഷേധിച്ച ക്രിസ് മോറിസിന്റെ മികച്ച പ്രകടനമാണ് രണ്ടാം കളിയിൽ ഡൽഹി കാപ്പിറ്റൽസിനെതിരേ മത്സരത്തിൽ രാജസ്ഥാന് വിജയത്തിലെത്തിച്ചത് എന്നതാണ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ തകർന്ന രാജസ്ഥാൻ ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേർന്നാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
ക്രിസ് മോറിസിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് നിർണ്ണയകയായത്. മോറിസ് 18 പന്തുകളിൽ നിന്നും 36 റൺസ് എടുത്തു. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം റോയൽസ് അവസാന ഓവറിൽ രണ്ട് പന്ത് ശേഷിക്കെ മറികടന്നു. എന്നാൽ ഇന്നലെ മത്സര ശേഷം മോറിസ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രദ്ധ നേടുന്നത്. താൻ സിംഗിൾ എടുക്കാൻ അല്ല ആഗ്രഹിച്ചത്. ഡബിൾ ഓടി സഞ്ജുവിനെ തന്നെ സ്ട്രൈക്ക് കൊടുക്കാൻ ആയിരുന്നു ശ്രമിച്ചത് എന്നായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…