ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഇപ്പോൾ അത്ര നല്ല സമയമല്ല. ലോക കപ്പ് ടീമിൽ നിന്നും പുറത്തായ ധവാനെ ജീവിതത്തിൽ നിന്നും പുറത്താക്കി ഭാര്യ അയേഷ. ബോക്സർ ആയ അയേഷ മുഖർജി ധവാനെ വിവാഹം കഴിക്കുന്നത് 2012 ൽ ആണ്.
46 വയസുള്ള അയേഷയുടെ രണ്ടാം വിവാഹം ആയിരുന്നു ധവനുമായി ഉള്ളത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കൾ ഉള്ള അയേഷക്ക് ശിഖർ ധവാനിൽ ഒരു മകൻ കൂടി ഉണ്ട്. അയേഷ തന്നെയാണ് വിവാഹ മോചനത്തിന്റെ കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ഓസ്ട്രേലിയൻ സിറ്റിസൺ ആയ അയേഷക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെണ്മക്കൾ ആണ് ഉള്ളത്. വിവാഹ മോചനം കഴിഞ്ഞു എന്ന് അയേഷ പറയുമ്പോഴും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ശിഖർ ധവാൻ ചെയ്തത്. വിവാഹ മോചനത്തെ കുറിച്ച് അയേഷ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു…
രണ്ടാം തവണ വിവാഹമോചിതയാകുന്നതുവരെ വിവാഹമോചനം ഒരു മോശം വാക്കാണെന്നാണ് ഞാൻ കരുതിയത്. ആദ്യ വിവാഹ മോചനത്തിൻ്റെ വേളയില്‍ ഞാൻ വല്ലാതെ ഭയന്ന് പോയിരുന്നു. ജീവിതത്തിൽ തോറ്റ് പോയെന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ എന്തോ തെറ്റ് ചെയ്തെന്ന തോന്നലായിരുന്നു ഉണ്ടായിരുന്നത്.
എല്ലാവരേയും നിരാശപ്പെടുത്തി, എല്ലാം സ്വാർത്ഥത ആണെന്ന് ആയിരുന്നു അന്ന് തൻ്റെ ചിന്ത. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് തോന്നി. കാരണം വിവാഹമോചനം അത്രയ്ക്ക് മോശം വാക്കായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു.
ഒരിക്കൽ വിവാഹമോചിതയായ ഞാൻ മറ്റൊരു വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു. ഇനിയും എന്തൊക്കെയോ തനിക്ക് തെളിയിക്കാൻ ഉള്ളതുകൊണ്ട് രണ്ടാമത്തെ വിവാഹബന്ധവും തകർന്നപ്പോൾ വല്ലാതെ പേടി തോന്നുന്നുണ്ട്. ആദ്യം വിവാഹമോചനം നടന്നപ്പോൾ നേരിട്ടതെല്ലാം മനസ്സിലേക്ക് ഓടിയെത്തികൊണ്ടേ ഇരിക്കുന്നു.
ഭയം തോറ്റെന്ന ചിന്ത നിരാശ ഇതെല്ലാം എന്തിനായിരുന്നു എന്ന ചിന്ത പോലും ഉണ്ടായി. ഒരുവട്ടം ഇങ്ങനെ സംഭവിച്ചതിൻ്റെ പരിണിത ഫലങ്ങളെല്ലാം അനുഭവിച്ചതാണ്. കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാൻ അന്ന് കഴിഞ്ഞിരുന്നു – അയേഷ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…