ലോക ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ ആയി അറിയപ്പെടുന്നയാൾ ആണ് ധോണി. ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച വിജയങ്ങൾ നൽകിയിട്ടുള്ള ധോണി എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു എങ്കിൽ കൂടിയും ഐപിഎലിൽ സജീവമായി നിൽക്കുകയാണ്.
ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാണ് ഇപ്പോൾ ധോണി. ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയി ആണ് ലോകം ഇത്തവണത്തെ കളിയെ ഉറ്റുനോക്കുന്നത്. അതെ സമയം ഫൈനലിലേക്കുള്ള ആദ്യ ക്വാളിഫൈങ് മത്സരത്തിൽ വിജയം നേടി ധോണിയും സംഘവും ഫൈനലിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഗുജറാത്തുമായി നടന്ന മത്സരത്തിൽ ധോണി പതിനാറാം ഓവറിൽ നടത്തിയ പ്രവർത്തിയെ ആണ് വിമർശനം കൊണ്ട് മൂടുന്നത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരത്തിൽ പതിനാറാം ഓവർ എറിയാൻ ധോണി പന്ത് നൽകിയത് പതിരണക്ക് ആയിരുന്നു.
എന്നാൽ ഈ ഓവർ അറിയുന്നതിന് മുന്നേ നാലു മിനിറ്റുകൾ കളിക്കളത്തിൽ ഇല്ലാത്തതിനാൽ നാല് മിനിറ്റ് ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ ബൗൾ എറിയാൻ കഴിയൂ എന്ന് അമ്പയർ അറിയിക്കുക ആയിരുന്നു. എന്നാൽ ഇത് മനസിലാക്കിയ ധോണി അനാവശ്യമായി അമ്പയറുമായി ചർച്ച നടത്തുകയും ചർച്ച നാല് മിനിറ്റ് പൂർത്തിയായതോടെ ചർച്ച നിർത്തി പതിരണക്ക് ബോള് നൽകുകയും ചെയ്തു.
ധോണി മനഃപൂർവ്വം സമയം വൈകിപ്പിച്ചതാണ് എന്നുള്ള വിമർശനങ്ങൾ പല ഭാഗത്ത് നിന്നും ഉണ്ടായ സമയത്തിൽ മുൻ അമ്പയർ ഡാരിൽ ഹാർപ്പറും ധോണിയുടെ പ്രവർത്തിയെ വിമർശിച്ച് രംഗത് വന്നിരിക്കുകയാണ്. നിർണായകമായ പതിനാറാം ഓവർ താൻ ഉദ്ദേശിച്ച ബൗളറെ കൊണ്ട് ഏറിയിപ്പിക്കാൻ വേണ്ടി ധോണി മനഃപൂർവം കളി വൈകിപ്പിക്കുക ആയിരുന്നു. ക്രിക്കറ്റിന്റെ മാന്യതയോടെ അമ്പയറിന്റെ നിർദ്ദേശങ്ങളോടും ധോണി കാണിച്ചത് ബഹുമാനമില്ലായ്മയാണ്. ധോണിക്ക് വേറെ കളിക്കാർ ബൗൾ ചെയ്യാൻ ഉണ്ടായിട്ടും ധോണി അത് ചെയ്യിക്കാൻ തയ്യാറായില്ല. ചില താരങ്ങൾക്ക് ക്രിക്കറ്റ് നിയമങ്ങൾക്ക് മുകളിൽ ഒരു വികാരമാണ്. ജയിക്കാൻ വേണ്ടി ഏതറ്റവും സ്വീകരിക്കുന്നത് നിരാശാജനകമാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…