യൂ എസ് ഓപ്പൺ ടൂർണ്ണമെന്റ് തുടങ്ങുമ്പോൾ റാങ്കിൽ 150 ആം സ്ഥാനത്ത് നിൽക്കുന്ന ഒരാൾ , യോഗ്യത റൗണ്ടുകൾ വിജയിച്ചു കയറി പ്രധാന റൗണ്ടിൽ എത്തിയ താരം എന്നാണു ആ ആൾ തന്നെയാണ് യൂ എസ് ഓപ്പൺ കിരീടം ചൂടിയത് എന്ന് പറയുമ്പോൾ അതൊരു പോരാട്ടം വീറുള്ള മത്സരം തന്നെയാണ്.
പതിനെട്ട് വയസ്സിന്റെ പ്രസരിപ്പും വിജയത്തിന്റെ സന്തോഷം ഒരു പുഞ്ചിരിയിൽ നിർത്തുന്ന അതീവ സൗന്ദര്യമുള്ള എമ്മ റഡുക്കാനു ഇന്ന് ടെന്നീസ് ലോകത്തിന്റെ നെറുകയിലാണ്. ടെന്നീസിന്റെ ചരിത്രത്തിലേക്ക് നടന്നുകയറി.
യൂ എസ് ഓപ്പൺ ടെന്നീസിലെ വനിതാ സിംഗിൾസ് ഫൈനലിൽ കാനഡയുടെ ലയന ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് പതിനെട്ട് കാരി എമ്മ റഡുക്കാനു കിരീടം നേടി. യോഗ്യത മത്സരത്തിൽ നിന്നും കണ്ടന്നെത്തി ആദ്യമായി ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആൾ കൂടിയാണ് എമ്മ റഡുക്കാനു.
അതുകൂടാതെ 44 വർഷങ്ങൾക്ക് ശേഷം ഒരു ബ്രിട്ടീഷ് വനിതാ ഗ്രാൻഡ് സ്ലാം കിരീടം നേടുന്നത്. 1999 ൽ 18 വയസ്സ് തികയും മുന്നേ കിരീടം നേടിയ സെറീന വില്യംസിന് ശേഷം യൂ എസ് ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കിരീട ജേതാവ് കൂടിയാണ് എമ്മ റഡുക്കാനു. സമ്മാനമായി ലഭിക്കുന്നത് 18.24 കോടി രൂപയാണ്.
അതിനേക്കാൾ രസമുള്ള മറ്റൊരു കാര്യം എമ്മയോട് ഫൈനലിൽ മത്സരിച്ച എതിരാളി 73 ആം റാങ്കുകാരി ലെയ്‌നക്ക് 19 വയസ്സ് മാത്രം ആണ് ഉള്ളത്. യോഗ്യത റൗണ്ടിലെ മൂന്നും പ്രധാന റൗണ്ടിലെ ഏഴും ചേർത്ത് പത്ത് മത്സരങ്ങൾ തുടർച്ചയായി ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് കിരീടം എമ്മ നേടിയത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…