ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യാ അച്ഛനായി; കുഞ്ഞു പിറന്ന സന്തോഷത്തിൽ താരം പറഞ്ഞത് ഇങ്ങനെ..!!

67

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യാക്ക് കുഞ്ഞു പിറന്നു. വിവാഹ നിശ്ചയം ജനുവരിയിൽ കഴിഞ്ഞു എങ്കിൽ കൂടിയും വിവാഹം തീരുമാനിച്ചിരുന്നത് മെയിൽ ആയിരുന്നു. തുടർന്ന് തങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന് ഹാർദിക്കും പ്രശസ്ത മോഡൽ കൂടിയ ആയ ഹർദിക്കിനെ ഭാര്യ നതാഷ സൻകോവിച്ചിനും ലോകത്തെ അറിയിക്കുക ആയിരുന്നു.

ഇപ്പോൾ വിവാഹം കഴിഞ്ഞു ഒരു മാസം കഴിയുമ്പോൾ തനിക്ക് ആൺകുട്ടി പിറന്ന വിവരം താരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഈ ലോക്ക് ഡൗണിൽ ആയിരുന്നു 26 വയസുള്ള ഹർദിക് നതാഷയെ വിവാഹം കഴിക്കുന്നത്.

ജനുവരി 1 ആയിരുന്നു ഇവരുടെയും വിവാഹ നിശ്ചയം. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി വരുന്നു എന്നാണ് നതാഷ നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഹാർദിക്കും ഞാനും ഇതുവരെ അവിസ്മരണീയ യാത്രയാണ് പങ്കിട്ടത് എന്നും അതികം വൈകാതെ പുതിയ ഒരാൾ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് വലിയ ആവേശത്തോടെ എത്തും എന്നും നതാഷ നേരത്തെ കുറിച്ചത്.

You might also like