സച്ചിന്റെ ടീം എന്ന നിലയിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ ആരാധകർ ഉണ്ടായിരുന്നത് എങ്കിൽ തുടർന്ന് 2008 ഐപിൽ ആരംഭിച്ച കാലം മുതൽ ഉള്ള ടീം ഇന്നത്തെ നിലയിൽ ഉയർന്നത് രോഹിത് ശർമ്മ എന്ന അതിബുദ്ധിമാനായ ക്യാപ്റ്റൻ ഉള്ളതുകൊണ്ട് തന്നെ ആയിരുന്നു.
സച്ചിൻ ടെണ്ടുൽക്കർ ക്യാപ്റ്റൻ ആയിരുന്നു എങ്കിൽ പിന്നീട് അതിലേക്ക് ഹർഭജനും പൊള്ളാർഡും പോണ്ടിങ്ങും എല്ലാം വന്നു എങ്കിൽ കൂടിയും ശക്തമായ നിന്നതും കിരീടം നേടിയതും രോഹിതിന് കൂടി ആയിരുന്നു. അഞ്ച് വട്ടം ആയിരുന്നു മുംബൈ ഇന്ത്യൻസിന്റെ കിരീടനേട്ടം. സച്ചിനും സനൽ ജയസൂര്യയും പോണ്ടിങ്ങും ലസിത് മലിംഗയും എല്ലാം കളിച്ച ടീം ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം കൂടി ആയിരുന്നു.
ആരാധകർ ഹിറ്റ് മാന് എന്ന് വിളിക്കുന്ന രോഹിതിന്റെ വരവോടെ ആയിരുന്നു മുംബൈ ഇന്ത്യൻസ് വിജയങ്ങൾ നേടി തുടങ്ങിയത്. ഇത്തവണ പതിനഞ്ചാം സീസൺ ആരംഭിക്കാൻ പോകുമ്പോഴും മുംബൈ ക്യാപ്റ്റൻ രോഹിത് തന്നെയാണ്. മെഗാ ലേലത്തിന് മുന്നേ മുംബൈക്ക് പ്രമുഖ താരങ്ങളെ കൈവിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ ആയിരുന്നു ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ.
പതിനഞ്ചാം സീസൺ തുടങ്ങുമ്പോൾ അഹമ്മദാബാദ് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആണ് ഹർദിക് പാണ്ട്യ. കഴിഞ്ഞ 7 വർഷമായി മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർദ്ദിഖിന്റെ മോശം ഫോമും പരിക്കും കാരണം ആയിരുന്നു ടീം മാനേജ്‌മന്റ് ഒഴുവാക്കിയത്. എന്നാൽ ഹാർദിഖിനെ ടീം മാനേജ്‌മന്റ് പുറത്താക്കാൻ അല്ലെങ്കിൽ ഒഴുവാക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുബരുന്ന റിപ്പോർട്ട്.
മുംബൈ ഇന്ത്യൻസിൽ രോഹിതിനെ വെട്ടി നായകസ്ഥാനത്തേക്ക് വരാൻ ഹാർദിഖ് കൊതിച്ചിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ഇക്കാര്യം ഹർദിക് ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്പോർട്സ് ടോക്ക് യൂട്യൂബ് ചാനലിൽ നടത്തിയ ചർച്ചക്കിടയിൽ മാധ്യമ പ്രവർത്തകൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്തായാലും അത്തരത്തിൽ മികച വിജയങ്ങൾ നേടിയ രോഹിതിന്റെ നായക സ്ഥാനം ഇഷ്ടമില്ലാത്തയാൾ ആണ് ഹാർദിഖ് എന്നാണു അദ്ദേഹത്തിന്റെ ഈ ആഗ്രഹം പുറത്തുവന്നതോടെ ആരാധകർ നല്കുന്ന ഭാഷ്യം. അങ്ങനെ ആണെങ്കിൽ രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിൽ പാണ്ഡ്യാക്ക് തിരിച്ചു വരണം എങ്കിൽ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും.
Hardik wanted to replace Rohit with Mumbai captain; It was revealed to the management
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…