ആദ്യ രണ്ട് ദിവസം ഇന്ത്യൻ ബാറ്റ്സ്മാന്മാർ കയ്യടക്കി വെച്ചിരുന്ന മെൽബൺ പിച്ചിയിൽ വെള്ളിയാഴ്ച മുതൽ ബൗളർമാർ സംഹാര താണ്ഡവം ആടാൻ തുടങ്ങിയത്, ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ഇന്ത്യ 443 റൺസ് നേടുകയും ഓസ്‌ട്രേലിയ 8 റൺസ് നേടുകയും ചെയ്തപ്പോൾ മൂന്നാം ദിനം ബൗളർമാർ ചാർജ് എടുത്ത പോലെ ആയി, 151 റൺസിന് ഓസ്‌ട്രേലിയ ഓൾ ഔട് ആയപ്പോൾ, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ തകർന്ന് തരിപ്പണമായ കാഴ്ചയും ക്രിക്കറ്റ് പ്രേമികൾ കണ്ടു.
ആദ്യ രണ്ട് ഇന്നിങ്‌സുകൾ പൂർത്തിയാക്കിയ ഇന്ത്യ, 399 എന്ന വിജയ ലക്ഷ്യം ഓസ്‌ട്രേലിയ്ക്ക് മുന്നിൽ വെക്കുകയായിരുന്നു. എന്നാൽ വിജയം തുടർന്ന ഓസ്‌ട്രേലിയ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 44 എന്ന നിലയിൽ ആണ്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഇനി ഒന്നര ദിവസം പിടിച്ചു നിൽക്കുക എന്നുള്ളത് കഠിനമാണ്.
രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് ആണ് നേടിയത്. കുമ്മിൻസ് ആറു ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തിയത്. മാർക്കസ് ഹാരിസ്സിന്റെയും ഫിഞ്ചിന്റെയും വിക്കറ്റുകൾ ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ജഡേജയും ബുംറയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. 26 റൺസുമായി ഖ്വജയും 2 റൺസ് നേടി ഷോൻ മാർഷും ആണ് ക്രീസിൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…