ഒളിമ്പിക്സിൽ ഒരു സ്വർണ്ണം നേടാൻ ഇന്ത്യ എന്ന മഹാരാജ്യത്തിൽ നിന്നും ഒരാളെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ട് ഒക്കെ ആയിരിക്കും എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരാൾ ഫോം ആയില്ല എങ്കിൽ അടുത്ത ആൾ ഉടൻ റെഡി ആണ്.
ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിന്റെ ഫൈനലിൽ അടിയറവ് പറഞ്ഞ ഇന്ത്യൻ ടീം അടുത്ത വര്ഷം നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിനുള്ള തുടക്ക മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങി കഴിഞ്ഞു. ആവേശത്തോടെ ആദ്യം മത്സരം തുടങ്ങിയപ്പോൾ ഐസിസി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.
നാലാം സ്ഥാനത്തിൽ ആണ് ഇംഗ്ലണ്ട്. ഇന്ത്യൻ മണ്ണിൽ എതിരാളികളെ നിലപരിശാക്കുന്ന ഇന്ത്യൻ ടീം എന്നാൽ വിദേശ മത്സരങ്ങളിൽ അടിപതറാറുണ്ട്. പ്രത്യേകിച്ച് ഇംഗണ്ടിലും ഓസ്‌ട്രേലിയയിലും എല്ലാം. എന്നാൽ ഇത്തവണ കളി മാറും എന്നാണ് വിരാട് കോഹ്ലി പറയുന്നത്.
ഇംഗ്ലണ്ടിന്റെ അവരുടെ മണ്ണിൽ പരാജയപ്പെടുത്തുക എന്നുള്ളത് ശ്രമകരം ആണെങ്കിൽ കൂടിയും ഇന്ത്യൻ ടീമിന്റെ ശക്തിയെ കുറിച്ച് ക്യാപ്റ്റൻ കോഹ്ലി വാചാലനായി. അതിൽ പ്രത്യേകമായി പറഞ്ഞ താരം ആണ് പേസ് ബൗളർ കൂടിയായ ശാർദൂർ താക്കൂർ. പ്ലെയിങ് ഇലവനിൽ ഉള്ള താരം മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന എന്തും നൽകാൻ കെൽപ്പുള്ള താരമാണ്.
ടെസ്റ്റ് മത്സരത്തിൽ ബാറ്റിങ്ങും നന്നായി അദ്ദേഹത്തിന് ചെയ്യാൻ കഴിയും എന്നാണ് തന്റെ വിശ്വാസം എന്നും കോഹ്ലി കൂട്ടിച്ചേർത്തു. കോഹ്ലിയുടെ വാക്കുകൾ ഇങ്ങനെ..
“തീർച്ചയായും താക്കൂർ ഒരു മികച്ച ടീം മാൻ തന്നെയാണ്. അവൻ ഉറപ്പായും ടെസ്റ്റ് ടീമിലെ ഒരു ഓൾറൗണ്ട് ഓപ്ഷനാണ്. അവൻ അനേകം കഴിവുള്ള ഒരു മികച്ച താരമാണ്. ബാറ്റിങ്ങും ബൗളിങ്ങും ഏറെ മികവോടെ നിർവഹിക്കാൻ കഴിഞ്ഞാൽ അവൻ ടീമിന് നൽകുന്ന ബാലൻസ് ഏറെ വലുതാണ്. മുൻപ് ഞങ്ങൾക്കായി ഈ ചുമതല കൈകാര്യം ചെയ്തത് ഹാർദിക് പാണ്ട്യയാണ്. ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഒരു പ്രധാന ഘടകമാണ് താക്കൂർ കോഹ്ലി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…