ശ്രീലങ്കൻ ട്വിന്റി – 20 മത്സരം; ഇന്ത്യക്ക് ബാറ്റിംഗ്; വെടിക്കെട്ട് ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ..!!
രണ്ടാം നിര എന്ന് ശ്രീലങ്കൻ പര്യടനത്തിന് മുന്നേ വിമർശനങ്ങൾ കേട്ട ധവാൻ നയിക്കുന്ന ടീം 3 മത്സരങ്ങൾ ഉള്ള ഏകദിന പരമ്പര 2 – 1 സ്വന്തമാക്കിയിരുന്നു. അവസാന ഏകദിനത്തിൽ ആണ് സഞ്ജു സാംസണ് കളിക്കാൻ ഉള്ള അവസരം ലഭിച്ചത്.
46 റൺസ് സഞ്ജു എടുത്തു എങ്കിൽ കൂടിയും കളി തോറ്റിരുന്നു. ഇപ്പോൾ ആദ്യ 20 – 20 ടീമിൽ സഞ്ജുവും ഇഷാൻ കിഷനും അവസരം ലഭിച്ചിരിക്കുകയാണ്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ധവാനും പ്രിത്വി ഷായും ആണ് ഓപ്പണിങ് ഇറങ്ങിയത്. ആദ്യ ബോളിൽ തന്നെ പ്രിത്വി ഷാ പുറത്തായി.
സഞ്ജുവും ധവാനും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ഏകദിന മത്സരങ്ങളിൽ ഫോം കണ്ടെത്താൻ കഴിയാതെ ഇരുന്ന മനീഷ് പാണ്ഡെ ടീമിൽ ഇന്നും പുറത്തായി.
ധവാൻ പ്രിത്വി ഷാ സഞ്ജു സാംസൺ സൂര്യ കുമാർ യാദവ് ഇഷാൻ കിഷൻ ഹർദിക് പാണ്ഡ്യാ കൃണാൽ പാണ്ഡ്യാ ബുവനേശ്വർ കുമാർ ദീപക് ചഹാർ ചഹാൽ വരുൺ ചക്രവർത്തി എന്നിവർ അടങ്ങുന്നതാണ് ഇന്ത്യൻ ടീം.