ഇന്നും തോറ്റാൽ ഇന്ത്യ പുറത്ത്; അഫ്ഗാനിസ്ഥാൻ സെമിയിലേക്കും..!!
ഇന്ത്യ – അഫ്ഗാനിസ്ഥാൻ മത്സരം എന്നും പറയുമ്പോൾ ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ടീം ആണെങ്കിൽ കൂടിയും ഇപ്പോൾ അഫ്ഗാൻ അത്ര ചെറിയ ടീം ഒന്നുമല്ല. ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റിൽ വമ്പൻ രണ്ട് തോൽവികൾ ആണ് ഇന്ത്യ വാങ്ങിയ ഷെൽഫിൽ വെച്ചിരിക്കുന്നത്.
ആദ്യ കളിയിൽ 10 വിക്കറ്റിന് പാകിസ്ഥാനോട് തൊറ്റു. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് എട്ട് വിക്കറ്റിനും തോറ്റു. എന്നാൽ അഫ്ഘാനിസ്ഥാൻ ആണെങ്കിൽ സ്കോട്ട്ലൻഡിനെ 130 റൺസിനും നമീബിയയെ 62 റൺസിനും തോൽപ്പിച്ചു.
റൺ റേറ്റിൽ ഏറെ മുന്നിലുള്ള അഫ്ഘാനിസ്ഥാൻ ഈ കളി കൂടി ജയിച്ചാൽ സെമിയിലേക്ക് കൂടുതൽ സാധ്യതയേറും. ബുധനാഴ്ച ഇന്ത്യ തോറ്റാൽ ലോകകപ്പിൽ നിന്നും പുറത്തേക്ക് പോകും. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ജീവിതത്തിൽ ഒരു കറുത്ത അദ്ധ്യായമായ മാറുകയും ചെയ്യും.
ഇന്ത്യൻ ടീമിന്റെ ഒത്തൊരുമ കാണാത്ത അവസ്ഥ ആയിരുന്നു ആദ്യ രണ്ട് മത്സരങ്ങളിൽ. ടോസ് നഷ്ടമായ രണ്ട് കളികളും മാനസികമായി തോറ്റാണ് കളിക്കാൻ ഇറങ്ങിയത്.
ടീം സെലക്ഷനിൽ വ്യാപകമായ പോരായ്മകൾ ഉണ്ടെന്നുള്ള വിമർശനം പരക്കെ ഉള്ളപ്പോൾ വരുൺ ചക്രവർത്തി വമ്പൻ പരാജയം ആയതും രോഹിത് ശർമയെ അപ്രതീക്ഷിതമായി മാറ്റി ഇഷാൻ കിഷൻ ഇറങ്ങിയതും മുഹമ്മദ് ഷാമിയുടെ ഫോമിലായ്മയും എല്ലാം ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണ്. ഇന്ന് അശ്വിൻ ഇറങ്ങണം എന്നാണ് ഒരു വിഭാഗം മുൻ താരങ്ങൾ പറയുന്നത്.
ഇൻഡ്യയും അഫ്ഗാനിസ്ഥാനും ഇതുവരെയും രണ്ട് വട്ടം നേരിട്ടപ്പോൾ 2 വിജയവും ഇന്ത്യക്ക് ആയിരുന്നു. ഇന്ന് വൈകിട്ട് 7.30 ന് അബുദാബിയിൽ ആണ് മത്സരം.