2021 ലോകകപ്പിലെ ഏറ്റവും വലിയ സ്കോർ നേടിയിട്ടും വമ്പൻ വിജയം നേടാൻ കഴിയാതെ ഇന്ത്യൻ ടീം. 211 റൺസിന്റെ വിജയ ലക്ഷ്യം അഫ്ഗാനിസ്ഥാന് മുന്നിൽ ഇന്ത്യ വെച്ച് എങ്കിൽ കൂടിയും 66 റൺസ് വിജയം മാത്രമാണ് ഇന്ത്യക്ക് സ്വന്തം ആക്കാൻ കഴിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന് ആശ്വാസം ആകുന്ന തുടക്കം തന്നെ ആയിരുന്നു രോഹിത് ശർമയും കെ ആർ രാഹുലും ചേർന്ന് നൽകിയത്. ഏറെ കാലങ്ങൾക്ക് ശേഷം 100 റൺസിന്റ ഓപ്പണിങ് പാർട്ണർഷിപ്പ് ഉണ്ടാക്കിയ ഇരുവരും അർദ്ധ ശതകം നേടുകയും ചെയ്തു.
തുടർന്ന് ഏറെ കാലങ്ങൾക്ക് ശേഷം ഹർദിക് പാണ്ട്യയിൽ നിന്നും ഒരു വെടിക്കെട്ട് കാണാനും ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞു. ഇന്ത്യക്ക് രണ്ട് വിക്കറ്റ് ആണ് നഷ്ടം ആയത് എങ്കിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗനിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആണ് 144 റൺസ് നേടിയത്.
മുഹമ്മദ് ഷമി 3 വിക്കറ്റ് നേടിയപ്പോൾ രവീന്ദ്രചന്ദ്രൻ അശ്വിൻ 2 വിക്കറ്റ് നേടി. ജഡേജ , ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി. 2 ഓവർ എറിഞ്ഞ ഹർദിക് പാണ്ട്യ 23 റൺസ് ആണ് വിട്ടുകൊടുത്തത്. ശാഹുൽ താക്കൂർ 3 ഓവറിൽ 30 റൺസ് ആണ് കൊടുത്തത്. ജനാഥ് അഫ്ഗാനിസ്ഥാന് വേണ്ടി 42 റൺസ് നേടി ടോപ് സ്‌കോറർ ആയപ്പോൾ മുഹമ്മദ് നബി 35 റൺസ് നേടി.
സൂപ്പർ 12 മത്സരത്തിൽ ആദ്യ വിജയം നേടിയ ഇന്ത്യ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് എത്തി. ഒന്നാം സ്ഥാനത്തിൽ ഉള്ള പാകിസ്ഥാൻ സെമി ഉറപ്പിച്ചപ്പോൾ 4 മത്സരത്തിൽ നിന്ന് 2 ജയങ്ങൾ നേടിയ അഫ്ഗാനിസ്ഥാൻ ആണ് രണ്ടാം സ്ഥാനത്തിൽ.
ഇന്ത്യൻ ടീം നമീബിയയെയും സ്കോട്ലൻഡിനെയും വമ്പൻ സ്‌കോറിൽ ജയിച്ചാൽ മാത്രം സെമി ഉറപ്പിക്കാൻ കഴിയില്ല. ന്യൂസിലാൻഡ് ഇനിയുള്ള രണ്ട് മത്സരത്തിൽ ജയിച്ചാൽ ഇന്ത്യ പുറത്തു പോകും. അഫ്ഗാനിസ്ഥാൻ , സ്കോട്ട്ലൻഡ് എന്നി ടീമുകളുമായി ആണ് ന്യൂസിലാൻഡ് മത്സരിക്കാൻ ഉള്ളത്.
ഇന്ത്യ എന്നതിൽ നിന്നും ടീം ഇന്ത്യ എന്ന നിലയിൽ ഒത്തൊരുമയോടെ തന്നെ ആയിരുന്നു ഇന്ത്യ ഇന്ന് കളിച്ചത്. മൂന്നാം കളിയിലും ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ ആണ് ഇറങ്ങിയത്. രണ്ട് മാറ്റങ്ങളോടെ ആയിരുന്നു ടീം ഇന്നും ഇറങ്ങിയത്.
ഇഷാൻ കിഷനെ മാറ്റി സൂര്യ കുമാർ യാദവ് ടീമിൽ തിരിച്ചു വന്നപ്പോൾ വരുൺ ചക്രവർത്തിയെ മാറ്റി സീസൺ ബൗളർ രവിചന്ദ്രൻ അശ്വിൻ ടീമിൽ തിരിച്ചെത്തി. ജയം അനുവാര്യമായ ഇന്ത്യക്കു വേണ്ടി രോഹിത് ശർമ്മ 47 ബൗളിൽ 8 ഫോറും 3 സിക്‌സും അടക്കം 74 റൺസ് ആണ് നേടിയത്.
രാഹുൽ 48 പന്തിൽ 69 റൺസ് നേടി. എന്നാൽ ഏറെ കാലങ്ങൾ ആയി ഫോം ഔട്ട് ആയിരുന്ന ഹർദിക് പാണ്ട്യ 13 പന്തിൽ 35 റൺസ് നേടി. ഋഷഭ് പന്ത് 27 റൺസ് നേടി. നിശ്ചിത 20 ഓവറിൽ 210 റൺസ് ആണ് 2 വിക്കറ്റ് നഷ്ടത്തിൽ നേടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…