നീലപ്പട വിജയം തുടർന്നു, ന്യൂസിലാൻഡിനെതിരെ വിജയം നേടി ഇന്ത്യ. 49 ഓവറിൽ 233 റൺസിന് പുറത്തായ ന്യൂസിലാൻഡ്, തുടർന്ന് ഇന്ത്യ അനായാസമായി 43 ഓവറിൽ വിജയം നേടി. ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
റായിഡുവും കാർത്തിക്കും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് വിജയത്തിൽ എത്തിച്ചത്, രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും അർധ സെഞ്ചുറി നേടിയപ്പോൾ വിജയം റൺസ് എത്താൻ ഇന്ത്യക്ക് വെറും 43 ഓവർ മാത്രമാണ് വേണ്ടി വന്നത്.
പരിക്കും മൂലം വിശ്രമം നൽകിയ ധോണിക്ക് പകരം എത്തിയ കാർത്തിക് 38 റൺസ് അമ്പാട്ടി രായിഡു 40 റൺസും നേടി.
ഇന്ത്യൻ ബോളിംഗിന് മുന്നിൽ വീണ്ടും ന്യൂസിലാൻഡിന് അടിപതറി. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 49 ഓവറിൽ 243 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ, ടെയ്ലറും ലാതം എന്നിവർ മാത്രമാണ് ഇന്ത്യൻ ബോളിംഗിന് മുന്നിൽ പിടിച്ചു നിന്നത്.
റോസ് ടെയ്ലറും ലാതമും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 119 റൺസ് ആണ് ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ടെയ്ലർ 93 റൺസ് എടുത്തപ്പോൾ ലാതം 51 റൺസ് ആണ് നേടിയത്. കൈക്കുഴക്ക് പരിക്കേറ്റ് വിശ്രമത്തിൽ ഉള്ള ധോണിക്ക് പകരം ദിനേശ് കാർത്തിക് ആണ് ഇന്ത്യൻ ടീമിൽ ഉള്ളത്.
ബുവനേശ്വർ കുമാർ 46 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്തപ്പോൾ, മുഹമ്മദ് ഷാമി 41 റൺസ് വഴങ്ങി 3 വിക്കറ്റും, ചാവൽ 2ഉം നാല് മാസത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ തീരിച്ചെത്തിയ ഹാദിക് പാണ്ഡ്യ 2 വിക്കറ്റും എടുത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…