ദയനീയം. വമ്പൻ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ ടീം. ആവേശം നിറഞ്ഞ മത്സരം കൊതിച്ച ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാനുള്ള ഒന്നും നൽകാതെയാണ് ഇന്ത്യൻ ടീം പരാജയം ഏറ്റുവാങ്ങിയത്. ലോക കപ്പിൽ ആദ്യമായി ആണ് ഇന്ത്യൻ ടീം പാക്കിസ്ഥാനോട് തോൽക്കുന്നത്.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്തയുടെ ഹിറ്റ് മാൻ രോഹിത് ശർമ നേരിട്ട ആദ്യ ബൗളിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. രാഹുലും വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയാതെ മടങ്ങി.
49 ബോളിൽ നിന്നും 57 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും അതുപോലെ റിഷാബ് പന്തുമാണ് ഏക ആശ്വാസം. പന്ത് 30 ബോളിൽ 39 റൺസ് നേടി. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ ടീം 151 റൺസ് നേടി.
എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 17.5 ഓവറിൽ വിജയ റൺസ് കണ്ടെത്തി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് നേടി. ഹസൻ അലി 2 വിക്കറ്റും എസ് ഖൻ 1 വിക്കറ്റും നേടി.
തലങ്ങും വിലങ്ങും പന്തെറിഞ്ഞ ഇന്ത്യക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിഞ്ഞില്ല. മുഹമ്മദ് റിസ്‌വാൻ 55 ബോളിൽ 70 റൺസ് നേടി. ക്യാപ്റ്റൻ ബാബർ 52 ബോളിൽ 68 റൺസ് നേടി.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…