ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം തുടങ്ങും മുന്നേ രണ്ടാം നിര ടീം ആണ് ശ്രീലങ്കൻ പര്യടനത്തിന് അയച്ചത് എന്നുള്ള വിവാദങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും ധവാൻ നയിക്കുന്ന ടീമിനെതിരെ രണ്ടു മത്സരം കഴിയുമ്പോൾ വിജയം നേടാൻ കഴിയാതെ പതറുകയാണ് ശ്രീലങ്കൻ ടീം.
ശ്രീലങ്കയുമായി നടന്ന രണ്ടാം മത്സരത്തിൽ തോൽവിക്ക് അരികെ നിന്നും ആയിരുന്നു ഇന്ത്യൻ ടീം വിജയം നേടിയത്. അതും വാലറ്റത്തിന്റെ കരുത്തിൽ എന്ന് പറയുമ്പോൾ അവിടെ പ്രകീർത്തിക്കേണ്ടത് കോച്ച് ദ്രാവിഡിന്റെ മികവ് തന്നെയാണ്.
കാരണം 7 വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ എട്ടാമൻ ആയി ഇറങ്ങേണ്ടി ഇരുന്നത് ബുവനേശ്വർ കുമാർ ആയിരുന്നു. എന്നാൽ എല്ലാവരുടേയും നെറ്റി ചുളിച്ച് ഏഴാമനായി ബാറ്റ് ചെയ്യാൻ ഇറങ്ങിയത് അത് വരെ ഏകദിന ക്രിക്കറ്റിൽ വെറും 18 റൺസ് മാത്രം എടുത്തിട്ടുള്ള ദീപക് ചഹറായിരുന്നു.
ഇതെന്ത് വിചിത്ര തീരുമാനം എന്ന് ആരാധകർ കളിയാക്കിയെങ്കിൽ കൂടിയും പിന്നീട് പിറന്നത് ക്രിക്കറ്റ് ലോകം തരിപ്പോടെ കണ്ടുനിന്ന ആവേശം വിതറുന്ന ചരിത്രമായിരുന്നു. എട്ടാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം 84 റൺസിന്റെ വിജയ കൂട്ടുകെട്ട് സൃഷ്ടിക്കാൻ ദീപക് ചഹറിന് കഴിഞ്ഞു.
82 പന്തിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സും പറത്തി 69 റൺസ് ആണ് ഇന്ത്യക്ക് പരമ്പര ജയം നേടി തന്ന കളിയിൽ ദീപക് ചഹറിൽ നിന്ന് വന്നത്. ദീപക് ചഹറിന്റെ ഏകദിന കരിയറിലെ ആദ്യ അർധ ശതകവുമായി മാറി ഇത്. അതോടൊപ്പം ദ്രാവിഡിന്റെ തീരുമാനത്തെ കളികണ്ട ആരാധകർ വരെ ശപിച്ചപ്പോൾ താൻ ആണ് ശെരിയെന്ന് ദ്രാവിഡ് തെളിയിച്ചു കാണിച്ചു എന്ന് വേണം പറയാൻ.
എല്ലാ പന്തും കളിക്കാനാണ് രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞത്. ഇന്ത്യ എ യ്ക്ക് വേണ്ടി ഞാൻ കുറച്ച് ഇന്നിങ്സ് കളിച്ചിരുന്നു. ദ്രാവിഡിന് എന്നിൽ വിശ്വാസമുണ്ടെന്ന് എനിക്ക് തോന്നി. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ മാത്രം മികവ് എനിക്കുണ്ടെന്ന് ദ്രാവിഡ് എന്നോട് പറഞ്ഞു, ദീപക് വ്യക്തമാക്കി. ചഹാർ അത് തെളിയിച്ചു കാണിച്ചു എന്നുള്ളതാണ് മറ്റൊരു സത്യം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…