കൂൾ ക്യാപ്റ്റൻ ധോണിയിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്ത വിരാട് കോഹ്ലി ഇന്ത്യ കണ്ട ഏറ്റവും ഊർജസ്വസലനായ ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്നു. എന്നാൽ ഐസിസി കിരീടം നേടാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും മികച്ച വിജയങ്ങൾ നേടിയിട്ടുള്ള ക്യാപ്റ്റൻ തന്നെ ആയിരിക്കെ ഫോം നഷ്‌ടമായ കോഹ്ലിയെ 48 മണിക്കൂർ അന്ത്യ ശാസനം നൽകി ആണ് പുറത്താക്കിയത്.
രവി ശാസ്ത്രിയുടെ പരിശീലന സ്ഥാനം തെറിച്ചതിന് പിന്നലെ കോഹ്ലിക്ക് ഇന്ത്യൻ ടീമിൽ ഉള്ള ശക്തി കുറഞ്ഞു എന്ന് വേണം പറയാൻ. എന്നാൽ കോഹ്ലിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റിൻ ആയി എത്തുന്നത് കൊഹ്‍ലിയെക്കാൾ പ്രായക്കൂടുതൽ ഉള്ള രോഹിത് ശർമ്മ ആണ്.
എന്നാൽ കോഹ്ലിക്ക് പകരം ടീമിൽ എത്തുന്ന രോഹിതിന് തന്റെ സ്ഥാനം നില നിർത്തുക എന്നുള്ളത് അത്രക്കും സുഖം ഉള്ള കാര്യം ആയിരിക്കില്ല. ക്രിക്കറ്റ് ഭ്രാന്തന്മാർ എന്ന ഗ്രൂപ്പിൽ മുഹമ്മദ് ഷാനിൽ എഴുതിയ കുറിപ്പ് ഇങ്ങനെ..
കുറച്ച് വൈകിയാണെങ്കിലും അർഹമായ ക്യാപ്റ്റൻസി പട്ടം രോഹിതിനെ തേടി വന്നിരിക്കുകയാണ്. ട്രാൻസിഷൻ അത്ര സ്മൂത്തായിരുന്നില്ല എന്നും പറയേണ്ടി വരും. 2013 ഐപിഎല്ലിൽ രോഹിത് മുംബൈയുടെ ക്യാപ്റ്റനായതും ഒരു റഫ് വെയിലൂടെയായിരുന്നെങ്കിലും ഐപിഎൽ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായത് ചരിത്രം. അതുകൊണ്ട് പ്രതിസന്ധികൾ നേരിടുന്നത് രോഹിതിന് പുത്തരിയല്ല.
എന്നിരുന്നാലും എന്തായിരിക്കും രോഹിത് ഇനി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികൾ?
നമുക്ക് നോക്കാം.
1. ഇന്ത്യയുടെ മിഡിൽ ഓർഡർ:
വൈറ്റ് ബോൾ ക്രിക്കറ്റിൽ കാലാകാലങ്ങളായി ഇപ്പോഴും സെറ്റാകാത്ത ഒരു ഏരിയയാണ് ഇന്ത്യയുടെ മിഡിൽ ഓർഡർ. കോലിയെന്ന ക്യാപ്റ്റന്റെ പരാജയം കൂടിയാണിതെന്ന് പറയേണ്ടി വരും. നാലഞ്ചു വർഷത്തോളം ഏകദിന ക്യാപ്റ്റനായിട്ട് ഇന്ത്യയുടെ നാല് അഞ്ച ആറ് പൊസിഷനുകളിൽ ആര് ബാറ്റു ചെയുമെന്നതിലൊരു ക്ലാരിറ്റിയും ഇപ്പോഴുമില്ല.
ധോണിയെ അമിതമായി ആശ്രയിച്ചതിലൂടെയും ഒരു കളിക്കാരനും കൃത്യമായ ബാക്കിങ് കൊടുക്കാതെയും ഉണ്ടായ പ്രശ്നമാണിതെന്ന് നിസ്സംശയം പറയാം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രോഹിത് ഇതെങ്ങെനെ സെറ്റാക്കും എന്നതിനു അനുസരിച്ചിരിക്കും ഇന്ത്യയുടെ ലോകകപ്പ് സാദ്ധ്യതകൾ.
2. ഇന്ത്യയുടെ സ്പിൻ കോംബോ:
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയുടെ സ്പിൻ കോംബോയെ കുറിച്ച് ആശങ്കപെടേണ്ടി വന്നിട്ടില്ല. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. പ്രോബ്ലം ഓഫ് പ്ലെന്റി എന്ന അവസ്ഥ ഉണ്ടെങ്കിലും കൃത്യമായ ബാക്കിങ് കിട്ടാതെയാണ് പല സ്പിന്നർമാരും ഇപ്പോൾ വന്ന് പോകുന്നത്. അതിനാൽ കൃത്യമായ കോംബിനേഷൻ കണ്ടു പിടിച്ച് അവരെ ബാക്ക് ചെയുക എന്നൊരു വെല്ലുവിളി രോഹിത്തിനുണ്ട്.
3. ബുമ്രയുടെ കൂടെ ആര്?
പരിക്ക് വില്ലനായില്ലെങ്കിൽ ഇനിയും ഒരു മൂന്ന് വർഷമെങ്കിലും ഇന്ത്യയുടെ പേസ് അറ്റാക്ക് ലീഡ് ചെയുന്നത് ബുംറ തന്നെയായിരിക്കും. എന്നാൽ ആരൊക്കെയാണ് ബുമ്രയുടെ പങ്കാളികൾ? ഭുവി പഴയ ഭുവിയല്ല. ഷമിയുടെ അസ്ഥിരമായ പ്രകടനം തലവേദന തന്നെയാണ്. നടരാജൻ പരിക്കിന്റെ തോഴൻ. താക്കൂർ ആണെങ്കിൽ റൺ വിട്ടുകൊടുക്കുന്നതിൽ മുൻപന്തിയിൽ. ദീപക് ചാഹരിനാണെങ്കിൽ അധികമൊന്നും അവസരം ലഭിച്ചിട്ടുമില്ല.
4. ധവാനെ എന്ത് ചെയ്യും?
ഐസിസി ടൂര്ണമെന്റുകളിലേ രാജാവാണ് ശിഖർ ധവാൻ. നിലവിൽ ഐപിഎല്ലിലും മികച്ച ഫോമിലാണ്. എന്നാലിപ്പോൾ ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം തെറിച്ച മട്ടാണ്. ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെങ്കിലും രോഹിതിനൊപ്പം രാഹുൽ ഇഷാൻ ഋതുരാജ് എന്നിവരും ധവാന് കോംപിറ്റീഷൻ കൊടുക്കുന്നുണ്ട്.
പ്രായവും ധവാന് എതിരാണ്. 2023 ലോകകപ്പാകുമ്പോൾ ധവാന് വയസ്സ് 38 ആകും. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ ഒരുത്തനെ നല്ല രീതിയിൽ ഡീൽ ചെയ്യുമെന്ന് ആഗ്രഹിക്കാം. വീരു നേരിട്ട അപമാനം നേരിടരുതെന്ന് ചുരുക്കം.
5. പാണ്ട്യക്ക് പകരം ആര്?
കോലിയെന്ന ക്യാപ്റ്റന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു ഫുള്ളി ഫിറ്റായിരുന്ന ഹർദിക് പാണ്ട്യ. ഒരു ഏകദിന മത്സരത്തിൽ 8/10 ഓവറുകൾ എറിയാൻ കഴിവുള്ള ഹാർഡ് ഹിറ്റ് ഓൾറൗണ്ടർമാർ ഏതൊരു ടീമിനും മുതൽക്കൂട്ടാണ്. പരിക്ക് വില്ലനായതോടെ പാണ്ട്യ എന്ന ഓൾറൗണ്ടറുടെ യൂട്ടിലിറ്റി ഇന്ത്യക്കായി ഉപയോഗിക്കാനുള്ള ഭാഗ്യം രോഹിതിനുണ്ടാകില്ല.
പകരക്കാരനെ കണ്ടു പിടിക്കേണ്ട ചുമതലയും വന്നെത്തി. വെങ്കിടേഷ് അയ്യരെ നന്നായി ഗ്‌റൂം ചെയ്യാൻ ശ്രമിക്കുന്നത് പ്രത്യാശ നൽകുന്നു. ബാറ്റിംഗ് പീക്കിൽ നിൽക്കുന്ന ജഡേജയും ഇപ്പോൾ വലിയ പരിക്കിന്റെ പിടിയിലായി. തലവേദന കൂടി!
6. ഐപിൽ ക്യാപ്റ്റൻസിയും ഇന്റർനേഷനൽ ക്യാപ്റ്റൻസിയും:
ഇവ രണ്ടും ഒരുമിച്ച് മികച്ച രീതിയിൽ കൊണ്ട് പോകുന്നത് വെല്ലുവിളി തന്നെയാണ്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ട് മാസവും ബ്രെയിൻ സ്ട്രാറ്റജിക്കായി വർക്ക് ചെയ്യേണ്ടതായി വരുന്നു. രണ്ടു ടീമുകളെയും ഒരുമിച്ച് ലീഡ് ചെയ്തത് വിജയിപ്പിക്കാനുള്ള ആ സ്ട്രെസ് രോഹിത് എത്ര കാലം അതിജീവിക്കും എന്നതാണ് ആ വെല്ലുവിളി.
7. കോലി!-
മുൻ ക്യാപ്റ്റനായിരുന്ന കോലി ഇനിയെങ്ങനെ രോഹിതിന്റെ കീഴിൽ കളിയെ സമീപിക്കും? രോഹിത് എങ്ങനെ കോലിയെ കൈകാര്യം ചെയ്യും? ഏകദിന ക്യാപ്റ്റൻസി വിട്ടുകൊടുക്കാൻ കോലിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നുള്ളത് നമ്മൾ ഇതുമായി കൂട്ടിച്ചേർക്കണം. കൂടുതൽ പറയേണ്ടതില്ല. കണ്ടു തന്നെ അറിയണം.
എന്തൊക്കെ പറഞ്ഞാലും പല പല പ്രതിസന്ധികൾ തരണം ചെയ്ത് അർഹമായ പലതും കൈപിടിയിലൊതുക്കിയ നായകനാണ് രോഹിത്. ഈ പ്രതിസന്ധികളും തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…