ജഡേജ സി.എസ്.കെ വിടുന്നു; അപമാനം സഹിക്കാതെയോ ഈ മാറ്റം; താരം പോകുന്നത് ശത്രുപാളയത്തിൽ എന്ന് റിപ്പോർട്ടുകൾ..!!

Jadeja leaves CSK; This change without suffering humiliation; Reports that the star is going to the enemy camp..!!

68

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് വെച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയ രവീന്ദ്ര ജഡേജ തന്റെ ഐപിഎൽ തട്ടകമായ സി എസ് കെ വിടുന്നു എന്നുള്ള റിപ്പോർട്ട് ആണുള്ളത്. പത്ത് വർഷത്തിൽ ഏറെയായി ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്തനായ കളിക്കാരൻ ആണ് ജഡ്ഡു.

മെഗാ ലേലങ്ങൾ വിളിക്കുമ്പോൾ ടീം നിലനിർത്തുന്ന കളിക്കാരിൽ എന്നും മുന്നിൽ ഉള്ള ആൾ ആയിരുന്നു ജഡേജ. എന്നാൽ കഴിഞ്ഞ സീസണിൽ ജഡേജയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നുള്ള റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ഐപിഎലിൽ നാല് കിരീടങ്ങൾ നേടിയിട്ടുള്ള സി എസ് കേക്ക് എന്നും വിശ്വസ്തനായ കളിക്കാരൻ ആയിരുന്നു ജഡേജ. ഇന്നും അങ്ങനെ തന്നെയാണ്.

raveendra jadeja

എന്നാൽ അവസാന ഐപിഎലിൽ എം എസ് ധോണി തന്റെ കയ്യിൽ ഇരുന്ന ക്യാപ്റ്റൻ ബാറ്റൺ ജഡേജക്ക് കൈമാറി. ടീമിൽ മുതിര്ന്ന താരമായ ധോണി വരുംകാല ക്യാപ്റ്റൻ ആയി കണ്ടിരുന്നത് ജഡേജയിൽ ആയിരുന്നു. എന്നാൽ ജഡേജക്ക് തലവര നല്ലത് ആയിരുന്നില്ല എന്ന് വേണം പറയാൻ. ആദ്യ പത്ത് കളികൾ കഴിയുമ്പോൾ പരാജയത്തിന്റെ കുപ്പയിൽ ആയിരുന്നു സി എസ് കെ.

അതുകൊണ്ട് തന്നെ ജഡേജയിൽ നിന്നും ധോണിയിലേക്ക് ബാറ്റൺ തിരികെ നൽകേണ്ടി വന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരന് ഇതിലും വലിയ അപമാനം വല്ലതും വരാൻ ഉണ്ടോ.. പത്ത് കളികൾ കഴിയുമ്പോൾ ജഡേജയിൽ നിന്നും ക്യാപ്റ്റൻസി മാറ്റിയതോടെ ജഡേജയും ഫ്രാഞ്ചൈസികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നുള്ള തരത്തിൽ വാർത്തകൾ എത്തി തുടങ്ങി.

എന്നാൽ ഇതൊക്കെ പരസ്യമായി വിശദീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എങ്കിൽ കൂടിയും ഇപ്പോൾ ജഡേജ തന്റെ സി എസ് കെ ആയിട്ടുള്ള പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റ് എല്ലാം ഡിലീറ്റ് ചെയ്തു നീക്കം ചെയ്തു എന്നുള്ള റിപ്പോർട്ട് ആണ് വരുന്നത്. നായക സ്ഥാനങ്ങൾ നഷ്ടപെട്ട കാര്യം തന്നെയാണ് ജഡേജക്കും ഫ്രാഞ്ചയിസികൾക്കും ഇടയിൽ വിള്ളൽ ഉണ്ടാക്കിയത് എന്നുള്ളത് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.