കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിഎസ് ലക്ഷ്മൻ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും ആരാധകർ അടക്കമുള്ളവർ ഏറ്റെടുതിരിക്കുന്നത്.
അനിൽ കുംബ്ലെയിൽ നിന്നും ഇന്ത്യൻ ടെസ്റ്റ് നായകാസ്ഥാനം ധോണി ഏറ്റെടുക്കുന്നത് 2008ൽ ഇന്ത്യ ഓസ്‌ട്രേലിയ പര്യടനത്തിന് മുമ്പേയാണ്, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ലാളിത്യമുള്ള കളിക്കാരനെ കുറിച്ച് അന്ന് ഇന്ത്യൻ ടീമിലെ സീനിയർ താരം ലക്ഷ്മൻ തന്റെ ആത്മകഥയായ ‘281 ആൻഡ് ബിയോണ്ട്’ ൽ വെളിപ്പെടുത്തിയത് ഇങ്ങനെ;
”ഞാൻ വിരമിക്കുകയാണെന്ന തീരുമാനം മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെ ചോദ്യങ്ങൾ വന്നു, ”ഇക്കാര്യം ടീമംഗങ്ങളെ അറിയിച്ചോ? ധോണിയോട് സംസാരിച്ചോ? ”ധോണിയെ കിട്ടുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്ന് ഞാൻ പറഞ്ഞു. അത് എൻറെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ വിവാദമാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. അറിയാതെ ഞാനവര്‍ക്കുള്ള തീറ്റ കൊടുക്കുകയായിരുന്നു. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഞാൻ വിരമിച്ചത് എന്നു വരെ വാർത്തകൾ പരന്നു. ‘വിവിഎസ് വേദനിച്ചുകൊണ്ട് വിരമിച്ചു’ എന്നായിരുന്നു ഒരു തലക്കെട്ട്–അദ്ദേഹം പറയുന്നു. വിരമിച്ച അന്ന് ഞാൻ ഡ്രസിങ്ങ് റൂമിൽ ചെന്നു. എല്ലാവരേയും കണ്ടു, ധോണിയുടെ കൈ പിടിച്ചു. ലക്ഷ്മൺ ഭായ്, വിവാദങ്ങൾ നിങ്ങൾക്കു പരിചയമില്ല, പക്ഷേ എനിക്കതു ശീലമാണ് എന്നാണ് ധോണി പറഞ്ഞത്. ഇത് മനസിൽ വെക്കരുതെന്നും ധോണി പറഞ്ഞു”, ലക്ഷ്മൺ പറയുന്നു. ധോണിയുടെ ലാളിത്യവും സമ്മർദ്ദ അതിജീവിക്കാനുള്ള കഴിവുമൊക്കെ തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നു.
അതുപോലെ തന്നെ ലക്ഷ്മണിന്റെ നൂറാം ടെസ്റ്റ് കഴിഞ്ഞു ഹോട്ടൽ മുറിയിലേക്ക് മടങ്ങുമ്പോൾ ടീം ബസ് ഓടിച്ചത് ധോണി, ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ, ബസിൽ കളിക്കാരെ ഹോട്ടലിൽ കൂടി എത്തിക്കുന്നു. അത്രക്കും സിംപിൾ ആണ് ധോണി. വിവിഎസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…