ആവേശകരമായ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തിൽ വില്ലനായി എത്തിയത് കൊറോണ ആയിരുന്നു. ഇന്ത്യൻ താരം ക്രുണാൽ പാണ്ഡ്യാക്ക് ആയിരുന്നു കോവിഡ് പോസിറ്റീവ് ആയത്.
ഇതോടെ കളി ഒരു ദിവസം മാറ്റിവെക്കുകയും എട്ടോളം ഇന്ത്യൻ താരങ്ങൾ നിരീക്ഷണത്തിൽ ആകുകയും ചെയ്തു. അതേസമയം മൂന്നു മത്സരത്തിൽ ഉള്ള ട്വന്റി 20 പരമ്പര ഇന്ത്യക്കു നഷ്ടമാകുകയും ചെയ്തു.
എന്നാൽ രണ്ടാം മത്സരത്തിൽ രണ്ടു മലയാളി താരങ്ങൾക്ക് ആയിരുന്നു ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത് എങ്കിൽ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തിൽ മൂന്നു മലയാളി താരങ്ങൾ ആണ് കളിക്കാൻ ഇറങ്ങിയത്.
മൂന്നുപേർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളതാണ് ഏറ്റവും ദയനീയമായ അവസ്ഥ. ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുന്ന സഞ്ജു വലിയ പരാജയമായി മാറി. ഇനി ഇന്ത്യൻ ദേശിയ ടീമിന്റെ പടിവാതിലിൽ എത്തുക എന്നുള്ളത് തന്നെ ദുഷ്ടകരാകും.
മറ്റൊരാൾ ദേവദത്ത് പടിക്കൽ ആണ്. അദ്ദേഹത്തിന് മൂന്നാം മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ സുവർണ്ണാവസരം ലഭിച്ചത് പേസ് ബൗളർ ആയ സന്ദീപ് വാര്യർക്ക് ആയിരുന്നു. നെറ്റ് ബൗളർ ആയിട്ടാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്.
എന്നാൽ സന്ദീപിന് അരങ്ങേറ്റം അപ്രതീക്ഷിതം ആയിരുന്നു. മൂന്ന് ഓവർ ആണ് സന്ദീപ് എറിഞ്ഞത് വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞില്ല. 23 റൺസ് വഴങ്ങുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി മൂന്നു മലയാളികൾ ഇറങ്ങി എങ്കിൽ കൂടിയും മൂവരും ആഭ്യന്തര ക്രിക്കറ്റിൽ മൂന്നു സംസ്ഥാനങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത്.
സഞ്ജു സാംസൺ കേരളത്തിന് വേണ്ടിയും സന്ദീപ് വാര്യർ തമിഴ് നാടിന് വേണ്ടിയും ദേവദത്ത് പടിക്കൽ കർണാടക്ക് വേണ്ടിയും ആണ് കളിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…