ട്വന്റി 20 ലോകകപ്പിൽ ഇൻഡ്യയുടെ രണ്ടാം മത്സരത്തിലും ദയനീയ പരാജയം. മത്സരത്തിൽ 33 ബോൾ ബാക്കി നിൽക്കെ ന്യൂസിലാൻഡ് 8 വിക്കറ്റിന്റെ അനായാസ വിജയം നേടിയത്. ലോകത്തിൽ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുമായി ലോകകപ്പ് കളിക്കാൻ എത്തിയ ഇന്ത്യൻ ടീം ചിരവൈരാഗികൾ ആയ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് ഇപ്പോൾ ന്യൂസിലൻഡിനോട് തോൽക്കുന്നത്.
രണ്ടാം മത്സരത്തിലും ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റിംഗ് ഇറങ്ങുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെ ആണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. സൂര്യ കുമാർ യാദവിന് പകരം ഇഷാൻ കിഷനും ഭുബനേശ്വർ കുമാറിന് പകരം ഷാഹുൽ ടാക്കൂറുമാണ് മത്സരത്തിൽ ഇറങ്ങിയത്.
രോഹിത് ശർമയ്ക്ക് പകരം ഓപ്പണിങ് ഇറങ്ങിയത് ഇഷാൻ കിഷനും രാഹുലും ആയിരുന്നു. എന്നാൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 8 ബോളിൽ നാല് റൺസ് മാത്രം നേടാൻ ആണ് ഇഷാന് കഴിഞ്ഞത്.
രാഹുൽ 16 പന്തിൽ 18 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 14 റൺസ് നേടി. 26 റൺസ് നേടിയ ജഡേജയാണ് ടോപ് സ്‌കോറർ. ഹർദിക് പാണ്ട്യ 23 റൺസ് നേടി. അതെ സമയം ബോൾട്ട് 3 വിക്കറ്റ് നേടി.
സോധി രണ്ട് വിക്കറ്റ് നേടിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടാൻ ആയിരുന്നു ഇൻഡ്യക്ക് കഴിഞ്ഞത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓപ്പണിങ് ബാറ്റർ മിച്ചൽ 49 റൺസ് നേടി.
ഗുപ്റ്റിൽ 20 റൺസ് നേടി. ഇന്ത്യക്കു വേണ്ടി ബുംറ 2 വിക്കറ്റ് നേടിയപ്പോൾ ഹർദിക് പാണ്ട്യ ഏറെ കാലങ്ങൾക്ക് ശേഷം ബൗൾ ചെയ്തു. രണ്ട് ഓവർ ബൗൾ ചെയ്ത താരം 17 റൺസ് ആണ് കൊടുത്തത്. വിജയ റൺസ് നേടിയത് കെയിൻ വില്ലിംസൺ ആണ്. 33 റൺസ് നേടി.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…