ട്വന്റി 20 ലോകകപ്പിൽ വീണ്ടും വമ്പൻ വിജയം നേടി പാകിസ്ഥാൻ. സൂപ്പർ 12 മത്സരത്തിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പാക്കിസ്ഥാൻ സെമിയിലേക്ക് കയറിയ ആദ്യ ടീം ആയി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയപ്പോൾ നമീബിയ 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനേ കഴിഞ്ഞുള്ളു. അബുദാബിയിൽ ചൊവ്വാഴ്ച നടന്ന ടി൨൦ ലോകകപ്പിലെ നാലാം മത്സരത്തിൽ പാകിസ്ഥാൻ നമീബിയയെ 45 റൺസിന് പരാജയപ്പെടുത്തി.
ഈ വിജയത്തോടെ സെമിഫൈനലിലെത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും പാകിസ്ഥാൻ സ്വന്തമാക്കി. 190 റൺസ് പിന്തുടർന്ന നമീബിയയ്ക്ക് 20 ഓവറിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
നേരത്തെ ആദ്യം ബാറ്റ് ചെയ്തപ്പോൾ ബാബർ അസമും (70) മുഹമ്മദ് റിസ്‌വാനും (79*) നിർണായക ബാറ്റിംഗ് നടത്തി ഒന്നാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്തു.
പിന്നീട് ബാബർ പുറത്തായപ്പോൾ മുഹമ്മദ് ഹഫീസ് 32 റൺസ് നേടിയാണ് പാക്കിസ്ഥാനെ മികച്ച ഫിനിഷിലേക്ക് നയിച്ചത്. ജെജെ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് റിസ്വാൻ അടിച്ചുകൂട്ടിയത്. നമീബിയ നാലാം സ്ഥാനത്തുള്ള ഗ്രൂപ്പ് 2 പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…