ഐപിൽ അടക്കം വെറും ബൗളർ ആയി മാത്രം ഒതുങ്ങി നിന്ന താരത്തിനെ ആണ് ദ്രാവിഡ് കഴിഞ്ഞ ദിവസം കളി ജയിപ്പിക്കാൻ ഇറക്കി വിട്ടത്. ഒരുകാലത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വൻ മതിൽ ആയിരുന്നു ദ്രാവിഡ്. അത് തന്നെയാണ് താൻ ഇപ്പോഴും എന്നും വീണ്ടും കാണിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ് ചെയ്തത് എന്ന് വേണം പറയാൻ.
ശ്രീലങ്കയുമായി നടന്ന രണ്ടാം മത്സരത്തിൽ തോൽവിക്ക് അരികെ നിന്നും ആയിരുന്നു ഇന്ത്യൻ ടീം വിജയം നേടിയത്. അതും വാലറ്റത്തിന്റെ കരുത്തിൽ എന്ന് പറയുമ്പോൾ അവിടെ പ്രകീർത്തിക്കേണ്ടത് കോച്ച് ദ്രാവിഡിന്റെ മികവ് തന്നെയാണ്.
കാരണം 6 വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ ഏഴാമൻ ആയി ഇറങ്ങേണ്ടി ഇരുന്നത് ബുവനേശ്വർ കുമാർ ആയിരുന്നു. എന്നാൽ എല്ലാവരുടേയും നെറ്റി ചുളിച്ച് ഏഴാമനായി ബാറ്റ് ചെയ്യാൻ ഇറങ്ങിയത് അത് വരെ ഏകദിന ക്രിക്കറ്റിൽ വെറും 18 റൺസ് മാത്രം എടുത്തിട്ടുള്ള ദീപക് ചഹറായിരുന്നു.
ബൗളർ മാത്രം ആയി ഇന്ത്യൻ ടീം കണ്ടിരുന്ന ചഹാറിന്റെ ബാറ്റിംഗ് പുറത്തു കൊണ്ട് വന്നത് ദ്രാവിഡ് തന്നെ. മറ്റാർക്കും എന്തിന് ഐപിൽ ചെന്നൈക്ക് വേണ്ടി കളിക്കുന്ന ആൾ കൂടി ആണ് ചഹാർ എന്ന് ഓർക്കണം. എന്നിട്ടും ദ്രാവിഡ് താരത്തിന്റെ ബാറ്റിംഗ് വൈഭവം കണ്ടെത്തിയതിൽ കൂടി ലോക കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പുത്തൻ ഓൾറൗണ്ടർ കൂടി എത്തുകയാണ്.
ഇതിൽ മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാൽ കുറെ കാലങ്ങൾ ആയി ഫോം ആകാൻ ബുന്ധിമുട്ടുള്ള ഹർദിക് പാണ്ഡ്യാക്ക് വമ്പൻ വെല്ലുവിളി തന്നെ ആയിരിക്കും ഇനി ചാഹാർ. ദീപക് ചഹാർ ദ്രാവിഡിന്റെ കീഴിൽ കളിക്കുകയും റൺസ് നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവനു ബാറ്റ് ചെയ്യാൻ കഴിയും എന്നും റൺസ് സ്‌കോർ ചെയ്യാഎം കഴിയും എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.
അതുകൊണ്ടു തന്നെ കോച്ച് രാഹുൽ ദ്രാവിഡ് എടുത്ത തീരുമാനം മികച്ചത് തന്നെ ആയിരുന്നു. എന്നാണ് വൈസ് ക്യാപ്റ്റൻ കൂടി ആയ ബുവനേശ്വർ കുമാർ പറയുന്നത്. അവൻ ബാറ്റ് ചെയ്ത രീതിയും അദ്ദേഹത്തിന്റെ തീരുമാനം ശരിവെച്ചു. അവൻ ബാറ്റ് ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. രഞ്ജി ട്രോഫിയിലും അവൻ റൺസ് നേടിയിരുന്നു. അതുകൊണ്ട് തന്നെ അതൊരിക്കലും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നില്ല. ഭുവനേശ്വർ കുമാർ പറഞ്ഞു.
ഞങ്ങളുടെ ലക്ഷ്യം അവസാന ഓവർ വരെയോ അവസാന പന്ത് വരെയോ കളിക്കുകയെന്നതായിരുന്നു. അതുകൊണ്ട് മത്സരം അവസാനം വരെ നീട്ടികൊണ്ടു പോകുവാൻ ഞങ്ങൾ ശ്രമിച്ചു അതുകൊണ്ട് തന്നെ റൺസ് സ്‌കോർ ചെയ്യുവാൻ പറ്റി. ഒരേയൊരു പ്ലാൻ അവസാനം വരെ ബാറ്റ് ചെയ്യുകയെന്നതായിരുന്നു. ദീപക് ചഹാറിന്റെ ബാറ്റിങ് അവിസ്മരണീയമായിരുന്നു. ഭുവനേശ്വർ കുമാർ പറയുന്നു.
82 പന്തിൽ പുറത്താകാതെ 69 റൺസ് നേടിയ ചഹാർ, ഭുവനേശ്വർ കുമാറിനൊപ്പം എട്ടാം വിക്കറ്റിൽ 84 റൺസ് നേടി. ഇരുവരുടെയും മികവിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…