ലോകത്തര നിലവാരവുമുള്ള ഒരു ക്രിക്കറ്റ് ടീമുള്ള രാജ്യങ്ങൾക്ക് മുന്നിൽ രണ്ടു ടീം ആണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത്. ഒരേ സമയം രണ്ടു രാജ്യങ്ങൾക്ക് എതിരെ കളിയ്ക്കാൻ ടീമിനെ ഒരുക്കാൻ ആർക്കും കഴിഞ്ഞേക്കാം എന്നാൽ മികച്ച ടീമിനെ ഒരുക്കി വലിയ വിജയങ്ങൾ നേടണമെകിൽ ടീം മാത്രം പോരാ കഴിവും വേണം.
അതെല്ലാം ഒത്തിണങ്ങിയ ടീം ആണ് ഇപ്പോൾ ശ്രീലങ്കയിൽ ധവാന്റെ നേതൃത്വത്തിൽ ഉള്ളത്. ഇന്ത്യൻ ടീം ഇപ്പോഴും മികച്ച പ്രകടനങ്ങൾ കാഴ്ചക്കാറുണ്ട്. ശ്രീലങ്കൻ പര്യടനത്തിന് പോയ യുവതാരങ്ങൾ ലോകത്തിനെ മുഴുവൻ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള പ്രകടനം ആണ് കാഴ്ച വെക്കുന്നതും.
അരങ്ങേറ്റ മത്സരത്തിൽ മുതൽ പരമ്പരയിൽ മുഴുവൻ ഗംഭീര പ്രകടനം നടത്തുകയും മാന് ഓഫ് ദി സീരിസ് വരെ നേടുകയും ആദ്യ ട്വന്റി 20 യിൽ അമ്പത് റൺസ് നേടുകയും സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്ന യുവ താരം ആണ് സൂര്യ കുമാർ യാദവ്.
ആദ്യ ബോൾ മുതൽ റൺസ് നേടാൻ കഴിയുന്ന സമ്മർദമില്ലാതെ ഒഴുക്കൻ മട്ടിൽ ഉള്ള മികച്ച കളി പുറത്തെടുക്കുന്ന സൂര്യ കുമാർ യാദവ് ഐപിഎലിൽ നടത്തിയ ഗംഭീര പ്രകടനം ആണ് ശ്രദ്ധ നേടിക്കൊടുത്തത്. രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ നെടുംതൂണുകൂടിയാണ് സൂര്യ കുമാർ യാദവ്.
ഇപ്പോൾ സൂര്യ കുമാർ നടത്തുന്ന പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് പാക് താരം റമീസ് രാജ. തുടക്കക്കാരൻ എന്ന യാതൊരു ഭാവവും ഇല്ല കളിയാണ് സൂര്യ കുമാർ കളിക്കുന്നത്.
എതിരാളിയുടെ ഭാഗത്തു നിന്നും യോർക്കർ വന്നാലും സ്ലോ ബോൾ വന്നാലും ബൗൺസർ വന്നാലും യാതൊരു കൂസലും കൂടാതെ കളിക്കുന്നുണ്ട് സൂര്യ കുമാർ യാധവ്. അത് തന്നെ ആണ് അവന്റെ കരുത്തും.
അവന്റെ കളി കണ്ടാൽ ടീം ഇന്ത്യക്ക് ആയി ആദ്യ കളി കളിക്കുന്ന താരമായി തോന്നുക പോലുമില്ല. ഗ്രൗണ്ടിൽ ഏത് ഭാഗത്തേക്ക് വേണം എങ്കിലും ഷോട്ടുകൾ തൊടുക്കാൻ കഴിവുള്ള സൂര്യ റിസ്ക് ഇല്ലാത്ത ഷോട്ടുകൾ ആണ് കൂടുതലും കളിക്കുന്നത് റമീസ് രാജ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…