Photo Gallery

ഞങ്ങളെ ചൊറിഞ്ഞാൽ ഞങ്ങൾ കേറി മാന്തും; കോഹ്ലി നയം വ്യക്‌തമാക്കി..!!

ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുകയാണ്, അതിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ആണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി തങ്ങളുടെ നയം വ്യക്തമാക്കിയത്. എതിരാളെ അസഭ്യം പറഞ്ഞും കളിക്കളത്തിൽ കളിയാക്കിയും സമ്മർദത്തിൽ ആക്കുന്ന തന്ത്രം ഓസ്‌ട്രേലിയൻ ടീം പരീക്ഷിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇതുവരെയുള്ള ഇന്ത്യൻ ക്യാപ്റ്റന്മാരിൽ എല്ലാവരും തന്നെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നു. എന്നാൽ കോഹ്ലി ഇവരിൽ നിന്നും എല്ലാം ഏറെ വ്യത്യസ്തൻ ആണ്.

തങ്ങൾ പ്രതിപക്ഷ ബഹുമാനം നൽകുന്ന കൂട്ടത്തിൽ ആണ്. എന്നാൽ ഇങ്ങോട്ട് അതിര് വരമ്പുകൾ ലഘിക്കാൻ ആണ് ശ്രമം എങ്കിൽ തീർച്ചും അതേ നാണയത്തിൽ തന്നെ ആയിരിക്കും മറുപടി നൽകുക. അക്രമണോത്സുകത എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിജയിക്കാന്‍ ടീമിനായി ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ്. ഓരോ പന്തിലും അതിനുള്ള ശ്രമമുണ്ടാവും. അക്രമണോത്സുകതയെ ഓരോരുത്തരും ഓരോതരത്തിലായിരിക്കും നിര്‍വചിക്കുക. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ടീമിനായി നൂറു ശതമാനവും നല്‍കി എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബാറ്റ് ചെയ്യുമ്പോഴായാലും സഹതാരങ്ങള്‍ക്കായി ബെഞ്ചിലിരുന്ന് കൈയടിക്കുമ്പോഴായാലും റണ്ണിനായി ഓടുമ്പോഴായാലും അത് അങ്ങനെതന്നെയാണ്. നാളെയാണ് ആദ്യ 20-20 മത്സരം ബ്രിസ്ബെയ്നിൽ നടക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

6 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

6 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago