പാകിസ്താന് കൂറ്റൻ വിജയ ലക്ഷ്യം നൽകി ഇന്ത്യ; രോഹിത് ശർമയ്ക്ക് സെഞ്ചുറി..!!
ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ പാകിസ്താന് 337 റൺസിന്റെ വിജയ ലക്ഷ്യം നൽകി ഇന്ത്യ. ടോസ് നേടിയ പാകിസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു.
എന്നാൽ, പാക്കിസ്ഥാൻ കണക്ക് കൂട്ടിയത് പോലെ ആയിരുന്നില്ല കാര്യങ്ങൾ, പരിക്കേറ്റ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധാവന് പകരം രോഹിത് ശർമയ്ക്ക് ഒപ്പം ഓപ്പൻ ചെയ്തത് കെ എൽ രാഹുൽ ആയിരുന്നു.
കെ എൽ രാഹുൽ, 57 റൺസ് ആണ് എടുത്തത്, രോഹിത് ശർമ്മ തന്റെ മികച്ച ഫോം തുടർന്നപ്പോൾ സെഞ്ചുറി നേടുകയും 140 റൺസ് എടുക്കുകയും ചെയ്തു.
ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 77 റൺസ് നേടിയപ്പോൾ നാലമാനായി എത്തിയ ഹർദിക് പാണ്ഡ്യ 26 റൺസ് നേടി, എന്നാൽ വമ്പൻ അടിക്ക് ശ്രമിച്ച ധോണി ഒരു റൺസ് മാത്രമാണ് നേടിയത്.
ഇന്ത്യൻ ബാറ്സ്മാന്മാർ പാക് ബൗളർന്മാരെ കണക്ക് പ്രഹരിച്ചപ്പോൾ ആകെ മികച്ച ബോളിങ് കാഴ്ച വെച്ചത് ആമിർ മാത്രം ആയിരുന്നു ആമിർ 47 റൺസ് വഴങ്ങി 3 വിക്കറ്റ് ആണ് നേടിയത്.
അമ്പത് ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് ആണ് നേടിയത്. 46ആം ഓവരിൽ മഴ എത്തി എങ്കിൽ കൂടിയും പെട്ടന്ന് മഴ മാറുകയും കളി തുടരുകയും ആയിരുന്നു.