വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് പോയി; ലാലേട്ടന്റെ ബന്ധു ആണ് ഞാൻ; സിനിമയിലെക്ക് വന്നതും അങ്ങനെയാണ്; ശ്രീയ രമേഷ്..!!

150

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ശ്രിയ രമേഷ്. മോഹൻലാൽ ചിത്രത്തിൽ സ്ഥിര സാന്നിധ്യമായ താരത്തിന്റെ ഈ അടുത്ത് ശ്രദ്ധ നേടിയ വേഷം ആണ് ലൂസിഫർ ചിത്രത്തിലെ ഗോമതി. ഇപ്പോൾ വനിതക്ക് നൽകിയ താരത്തിന്റെ അഭിമുഖത്തിലെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. വിദ്യാലയ കാലത്തിലും തുടർന്ന് കോളേജ് കാലത്തിലും കലാപരിപാടികളിൽ പങ്കെടുക്കാറുണ്ട്.

Loading...

വീട്ടിൽ അറിഞ്ഞാൽ അടികിട്ടുമായിരുന്നു. എന്നാൽ വിവാഹ ശേഷം ഭർത്താവ് രമേശ് നായർക്കൊപ്പം വിദേശത്തേക്ക് പോയി. അവിടെ കല പരിപാടികൾ ചെയ്യാൻ ഉള്ള പിന്തുണ ഭർത്താവ് തന്നു. അതിലൂടെ കുങ്കുമപ്പൂവ് എന്ന സീരിയലിൽ അവസരം ലഭിക്കുന്നത്. കുങ്കുമപ്പൂവ് കടന്നു ബന്ധു ആയ ലാലേട്ടൻ എനിക്ക് അഭിനയ മോഹം ഉണ്ട് എന്ന് മനസിലാക്കിയത്.

അതിലൂടെ ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിൽ വേഷം ലഭിച്ചത്. തുടർന്ന് ആണ് ഒപ്പം , വികിട കുമാരൻ തുടങ്ങിയ ചിത്രങ്ങളിൽ കൂടി നല്ല വേഷങ്ങൾ ലഭിച്ചു. ആദ്യം ഒക്കെ അഭിനയത്തിലേക്ക് വന്നതിൽ വീട്ടിൽ വലിയ എതിർപ്പ് ആയിരുന്നു. അമ്മൂമ്മക്കും കുട്ടികൾക്കും ആണ് എന്നെ കൂടുതൽ ഇഷ്ടം. വീട്ടിലെ എതിർപ്പ് മാറിയത് ഭർത്താവ് തന്നെ സപ്പോർട്ട് കൊണ്ട് ആണ്.

എവിടെ കണ്ടാലും പ്രായമായവർ ഓടി വരും അതുപോലെ കുട്ടികളും. അമ്മുമ്മാർ ചിലപ്പോൾ ചീത്ത പറയും കാരണം അവർക്ക് എന്റെ കഥാപാത്രം ആയി ഒക്കെ ആണ് എന്നെ കാണുന്നത്. അതിന് കാരണം ഏഴ് രാത്രികൾ എന്ന സീരിയൽ ആണ്. വേട്ട എന്ന സിനിമ കഴിഞ്ഞപ്പോഴും അത്തരത്തിൽ ഉള്ള ഒരു സംഭവം ഉണ്ടായി. ഓച്ചിറ അമ്പലത്തിൽ വെച്ചായിരുന്നു. ചിത്രത്തിൽ ഞാനൊരു വില്ലത്തി വേഷമായിരുന്നു.

അമ്പലത്തിൽ വച്ച് എന്നെ കണ്ട് കുറച്ച് പേർ ചുറ്റും കൂടി. വിശേഷങ്ങൾ പറഞ്ഞ് നിൽക്കുന്നതിനിടെ ഒരു അമ്മൂമ്മ പെട്ടെന്ന് മുന്നിലേക്ക് വന്ന് നീ ആ കൊച്ചിനെ എന്തിനാടീ പട്ടിക്കൂട്ടിലിട്ട് തല്ലിക്കൊന്നേ എന്ന് ദേഷ്യത്തിൽ ചോദിച്ച് തുടങ്ങി. സത്യത്തിൽ ഞാൻ ഭയന്ന് പോയി. അപ്രതീക്ഷിതമായ പ്രതികരണമാണല്ലോ. അതൊക്കെ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ്.

ഇപ്പോൾ താൻ സീരിയൽ ചെയ്യുന്നില്ല. സിനിമയാണ് പ്രധാനം. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. അപ്പോൾ ഡേറ്റ് ക്ലാഷ് ആവാതിരിക്കാൻ സീരിയലിൽ നിന്നും മാറി നിൽക്കുകയാണ്. സീരിയലിൽ ശ്രദ്ധേയമായ വേഷങ്ങൾ കിട്ടിയാൽ മാത്രം ഇനി അഭിനയിക്കും. ഒപ്പം കുടുംബ കാര്യങ്ങളുണ്ട്. വീട്ടിലെയും കുട്ടികളുടെ കാര്യങ്ങളെല്ലാം ചെയ്ത് തയ്യാറെടുപ്പുകളോടെയാണ് ചിത്രീകരണത്തിനായി പോവുന്നത്.

അമ്മയെന്ന നിലയിൽ ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല. അതേ സമയം ലോക്ഡൗണിൽ ശരീരഭാരം കുറച്ച് കിടിലൻ മേക്കോവർ ശ്രീയ രമേഷ് നടത്തിയിരുന്നു. വണ്ണം കൂടിയപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് പറയുകയാണ് നടിയിപ്പോൾ. ടെസ്റ്റുകൾ നടത്തിയപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും കടുത്ത ശരീരവേദനയായിരുന്നു.

വെയിറ്റ് കുറയ്ക്കുന്നതാണ് നല്ലതെന്നും വേറെ വഴിയില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പേടിയായി. അങ്ങനെ വണ്ണം കുറക്കണമെന്നത് അത്യാവശ്യ കാര്യമായി മാറിയെന്നും ശ്രീയ പറയുന്നു. 68 കിലോയിൽ നിന്നും 55 ൽ എത്തി നിൽക്കുന്നതിന്റെ ആത്മ സംതൃപ്തിയിലാണ് നടിയിപ്പോൾ. ലോക്ഡൗൺ കാലത്തെ അലസതയാണ് എല്ലാം മാറ്റി മറിച്ചത്. എന്നാൽ നീന്തലും നടത്തവുമൊക്കെ പ്രധാന വർക്കൗട്ട് ആയതോടെ മാറ്റം വന്ന് തുടങ്ങിയെന്നും ശ്രീയ പറയുന്നു.