കാമുകനോട് പിണങ്ങിയാണ് ഇന്നവൾ
ഫ്ലാറ്റിലേക്ക് വന്നത്. ബാഗ് മുറിയിലേക്ക് വലിച്ചെറിഞ്ഞു, വിഷാദം പൂണ്ട മുഖം കഴുകി അവൾ തലയിണയിൽ മുഖം താഴ്ത്തി കിടന്നു. അമ്മ ഏറെ നേരമായി ആഹാരം കഴിക്കാൻ വിളിക്കുന്നു.
“മോളേ ,നിനക്കിഷ്ട്ടപെട്ട ചിക്കൻ ഫ്രൈ ഉണ്ട്, മോൾ രാവിലെ ഒന്നും കഴിക്കാതെ ഓടി പോയതല്ലേ, വേഗം കയ്യ് കഴുകി വാ.”
“എന്തൊരു ശല്യമായിത്, അമ്മയൊന്നു പോയെ ശല്യപെടുത്താതെ ”
“അമ്മയുടെ പൊന്നുമോളല്ലേ, വാ എണീറ്റു വന്നേ ”
അവൾ പുലമ്പി കൊണ്ടെണീറ്റ് തീന്മേശയുടെ അടുക്കലേക്ക് കസേര ഉച്ചത്തിൽ
ശബ്ദമുണ്ടാക്കിയിരുന്നു.അമ്മ ആഹാരം വിളമ്പിവെച്ച് അടുക്കളയിലേക്ക് പോയി, അവൾ
മനസ്സില്ലാമനസ്സോടെ ആഹാരം വായിൽ വെച്ചു
“ശ്ശൊ,ഈ ചിക്കനിൽ ദേ ഒരു മുടി, അമ്മയോട് എത്ര തവണ പറഞ്ഞിട്ടുണ്ട് !!!
“അവൾ ചാടിയെണീറ്റ് ഭക്ഷണം മുഴുവൻ
വലിച്ചെറിഞ്ഞു അമ്മയോട് കയർത്തു. നിറകണ്ണുകളുമായി അമ്മ അടുക്കള വാതിലില്‍ നിന്നു പിറുപിറുത്തു.
അവൾ എടുത്തെറിഞ്ഞ ഭക്ഷണത്തിൽ നിന്നും ഒരു വലിയ ചിക്കൻ കഷ്ണം ജനാല പാളിയിലൂടെ പുറകിലെ പുറംപോക്കിലാണ് വന്നു വീണതു.
ചിക്കൻ കഷ്ണത്തിലേക്ക് ഒരു പൂച്ച കുതിച്ചു ചാടി പിടിച്ചു. പിറകെ ഒരുകൂട്ടം പൂച്ചകളും. അവർ തമ്മിൽ അതിനായി അടിയായി, അവർക്കിടയിലേക്ക് ഒട്ടിയ വയറുമായി ഒരു തെരുവുബാലൻ വന്നു. അവൻ വടിയെടുത്ത് പൂച്ചകളെ ഓടിച്ചു. അവർ ഉപേക്ഷിച്ച ചിക്കൻ കഷ്ണം അവൻ എടുത്തു.
അവന്റെ ദേഹത്തേക്ക് ഒരുകൂട്ടം നായകൾ കുരയോടെ ചാടിവീണു. അവർ അവനിൽ നിന്നും അതു കരസ്ഥമാക്കി. നായകൾ തമ്മിൽ അടിപിടിയായി. ചിക്കൻ കഷ്ണം ചിന്നി ചിതറി പല വായിലായി.
തളർന്ന് വാടി കിതച്ചു അവൻ നോക്കി നിന്നു. നായയുടെ വായിൽ നിന്നും ഒരു തുണ്ട് ചിക്കൻ അവന്റെ അരുകിലേക്ക് വീണു. അവൻ അത് താഴെ നിന്നും എടുത്തു, നായകൾ അവന്റെ ദേഹതേക്ക് ചാടി വീണു. അവർ അവനെ കടിച്ചുകീറാൻ തുടങ്ങി. അവർ ചിക്കനെക്കാൾ
രുചിയോടെ അവന്റെ മാംസം തിന്നാൻ
ആരംഭിച്ചു.
ഫ്ലാറ്റിന്റെ പൊക്കത്തോളം തൊണ്ട ഉണങ്ങിയ അവന്റെ അലർച്ച പൊങ്ങിയില്ല. രക്തത്തിൽ
കുതിർന്ന അവന്റെ ഹ്രദയം അവർ കടിച്ചെടുത്തു. ആർത്തിയോടെ അവരതു
പങ്കിട്ടു. ചൂടു തിളച്ച അവരുടെ ഉമിനീര്
രക്തത്തിൽ കലർന്ന് താഴേക്ക് വീണുകൊണ്ടിരുന്നു. അവന്റെ ശോഷിച്ച കുഞ്ഞികാലിലെ മാംസം കീറിയ എല്ല് കൂട്ടത്തിൽ ഒരു നായ കടിച്ചെടുത്തു ഓടി. ബാക്കി നായകൾ പിന്നാലെയും.
മാംസകഷ്ണങ്ങൾ കൊത്തിപെറുക്കാൻ കാക്കകൾ വട്ടം കൂടി. ഉറുമ്പുകള്‍ മാംസപൊടികൾ കെട്ടി വലിച്ചു. കൂട്ടത്തിലൊരു മിഠുക്കി കാക്ക ജീവന്തുടിക്കുന്ന അവന്റെ കണ്ണിലെ കൃഷ്ണമണി കൊത്തിയെടുത്ത് ആസ്വദിച്ച് വിഴുങ്ങി. ചിന്നികീറിയവിരൽ പിടിയിൽ ചിക്കന്റെ ഒരു തുണ്ട് മുറുകെ പിടിച്ചിരിക്കുന്നു. അതിൽ ഉറുമ്പുകൾ മല്പിടുത്തം നടത്തുന്നു.
അവൾ ഫ്ലാറ്റിൽ കാമുകനുമായി പിണക്കം തീർക്കുന്നു ഫോണിലൂടെ, അവന്റെ ചുംബനങ്ങൾ അവളുടെ കണ്ണുനിറക്കുന്നു. അവൾ പുതപ്പിനെ കെട്ടിപിടിച്ചു ഫോണിൽ
മുത്തം നല്കി. അവളുടെ ചുണ്ടിൽ പ്രണയത്തിന്റെ നാളം കത്തി. പാടവീണു തണുത്ത് മരവിച്ച് ഒരു ഗ്ലാസ് പാൽ മേശമേൽ അവളെനോക്കി ഉറങ്ങുന്നു.
(പ്രശ്നം എന്തുമാകട്ടെ മുന്നിലിരിക്കുന്ന ഭക്ഷണത്തെ ബഹുമാനിക്കുക ആദ്യം, വിശന്നൊട്ടിയ വയറുകൾ ഒരുപാട് നമ്മൾക്കു ചുറ്റും ഉണ്ട് )
രചന -ഷിബു.കൊല്ലം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…