ജീവിതത്തെ ഒറ്റക്ക് നേരിട്ട് കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു പെണ്ണിന്റെ നേരായ അനുഭവം; വൈറൽ കുറിപ്പ്..!!

ഭയമാകുന്നു ഇന്നെനിക്ക്

സ്വന്തം കൂടെ പിറപ്പ് അമ്മയെയും പെങ്ങളെയും ഭീഷണി പെടുത്തി അസഭ്യം പറഞ്ഞും കാശു പിടിച്ചു വാങ്ങിക്കുന്നു.

യാതൊരു വരുമാനവും ഇല്ലാത്ത അമ്മ. ഭർത്താവും കുട്ടിയുമായി സന്തോഷപൂര്വ്വം ജീവിക്കുന്ന മകൾ. ഒരു വീട്. മകളുടെ കഷ്ടപ്പാടും 5വർഷത്തെ അധ്വാനത്തിന്റെ പകുതിയും അമ്മയുടെ വളരെ കുറച്ചുഭൂമിയും വിറ്റു കിട്ടിയത് കൊണ്ട് മേടിച്ചത് .

വയസിനു മൂത്തതും മറ്റൊരു വിവാഹബന്ധത്തിൽ കുട്ടിയും ഉള്ളതുമായ ഒരു യുവതി മകന്റെ ജീവിതത്തിൽ വരുന്നു. അവളുമായി അവൻ ഭർത്താവ് മരിച്ച അമ്മയേം അവിവാഹിത ആയ പെങ്ങളേം ഉപേക്ഷിച്ചു പോകുന്നു. പിന്നീട് അവർ തനിച്ചു.

ജനിച്ചു വളർന്ന നാട്ടിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നട്ടവർ. പരിചയക്കാർ ഇല്ല. ആകെ ഉള്ളത് ജോലിയും അവിടുത്തെ സഹപ്രവർത്തകരും.

വിവാഹപ്രായം കഴിഞ്ഞ മകൾ. വിധവ ആയ അമ്മ. മകൻ മറ്റൊരുവളെ തേടി പോയി. പോരെ പൂരം

മകന് അവകാശം വേണം. ഇളയവൻ അല്ലെ അമ്മക് പ്രത്യേകിച്ച് ആണ്മക്കളോടു ഒരു പ്രത്യേക അടുപ്പം കാണുമല്ലോ.
അവൻ വരുന്നു ഭീഷണി ബഹളം ഒച്ചപ്പാട് മാനക്കേട് ഭയന്ന് ചോദിച്ച പണം നൽകി. വീണ്ടും കൊടുത്തു.
ഒടുവിൽ സഹികെട്ടു അവർ പ്രതികരിക്കാൻ തുടങ്ങി. അതു പകയ്ക്കും വിദ്വേഷത്തിനും കാരണം ആയി. അടുത്ത ഇര മകൾ അത്‌ സ്വന്തം ചേച്ചി. കൂടെ ജോലി ചെയുന്ന ആൺ സഹപ്രവർത്തകർ ആയ്കോട്ടെ കഥാപാത്രങ്ങൾ.

കഥകൾ വന്നു.
നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു പരത്തി. മകൾക് അവിഹിതം അമ്മ കൂട്ടിനു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അറിവില്ലാതെ കാലത്തു ഉള്ള സൗഹൃദം പ്രണയം എല്ലം അവൻ വളച്ചൊടിച്ചു കഥകൾ ആക്കി അവൾക് എതിരെ ഉള്ളവജ്രായുധങ്ങൾ ആക്കി മാറ്റി.

അമ്മയും മകളും മകനെ അടിച്ചു പുറത്താക്കി തന്നിഷ്ട്ടത്തിനു ജീവിക്കുന്നവർ എന്നു പച്ചകുത്തി കൊടുത്തു ആ മകൻ.
അമ്മയുടെ സ്വത്തിന്റെ പാതിക് വേണ്ടി അമ്മയേം പെങ്ങളേം തെറ്റുകാർ ആക്കി.
പെങ്ങൾ നല്ലൊരു കുടുംബത്തിൽ കെട്ടി പോണു എന്നറിഞ്ഞു അവിടെയും തീർന്നില്ല പക.

വന്നു വിവാഹ തലേന്നു ചടങ്ങ് നടത്തിക്കില്ല വരന്റെ വീട്കാരോട് ചേച്ചിയെ പറ്റി അപവാദം പറയും പറയുന്നത് അനിയൻ അല്ലെ അവർ വിശ്വസിക്കും.

അവനു കിട്ടാൻ ഉള്ളത് ചേച്ചി കൈവശം വച്ചേക്കുന്നു എന്ന മിഥ്യയിൽ. അമ്മ അതു തെളിച്ചു പറഞ്ഞു തീർക്കാനും തയാറായില്ല. മകനെ തീർത്തും വേണ്ട എന്നു വക്കാൻ ആ അമ്മക് കഴിഞ്ഞില്ല. കുഞ്ഞിലേ മുതൽ താലോലിച്ചു കൊഞ്ചിച്ചു വളർത്തിയ മകൻ. ഒരുപടി മുന്നിൽ മകൻ തന്നെയാ.

മണവാട്ടി പെണ്ണ് ക്ഷണിച്ചു വരുത്തിയ ബന്ധുക്കാരുടെ മുന്നിൽ നാണം കെട്ടു സ്തബധ ആയി നിന്ന്. കല്യാണം നടന്നു. സഹോദരന്റെ പോർ വിളികൾ നിന്നില്ല .
അമ്മയും മക്കളും തമ്മിൽ ഉള്ളത് അവർ തമ്മിൽ ആയ്കോട്ടെ. കാഴ്ചക്കാർ കൂടി. ആരും നിന്നില്ല അവർക്ക്. സ്വന്തം ഭർത്താവിന്റെ മുന്നിലും വീട്കാർക് മുന്നിലും അനിയൻ എന്ന ചോദ്യത്തിന് മുന്നിൽ ഇന്നും തലകുനിച്ചു അവൾ നിക്കുന്നു.

നാളുകൾ ഏറെ ആയി. അവൾ 7മാസം ഗർഭിണി. വീണ്ടും സഹോദരൻ വീട്ടിലേക്. അമ്മയെ ഭീഷണി. നിന്റെ മകളുടെ ജീവിതം ഞാൻ നശിപ്പിക്കും. അവൾ അങ്ങനെ സുഖിക്കില്ല ഉള്ളതെല്ലാം അവൾക് അല്ലെ നീ കൊടുത്തേ എന്നു പറഞ്ഞു വാക്കേറ്റം അതു ചോദ്യം ചെയ്യാൻ പോയ അവളെ ഗർഭിണി എന്ന ബോധം ഇല്ലത്തെ ഉപദ്രവിക്കാൻ മുന്നേറി.

ഒടുവിൽ ആയി അവൻ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനെ വിളികാൻ തുടങ്ങി.
സ്വന്തം മോളുടെ ജീവിതം പോകണ്ട എന്നു എന്നു കരുതി അവൻ ചോദിക്കുന്ന കാശ് കൊടുക്കാൻ അമ്മ തയ്യാറായി.

പറഞ്ഞ സമയത്ത് കാശ് അറേഞ്ച് ചെയ്യാൻ പറ്റാതെ ആയ അമ്മയെ കേട്ടാൽ അറക്കുന്ന രീതിയിൽ അസഭ്യം പറച്ചിൽ. മകളെ പറ്റി പറഞ്ഞ കഥകൾ ഒന്നൊന്നായി വിവരിക്കാൻ തുടങ്ങി അതു ഫോണിൽ സേവ് ആയതു മകളുടെ ഭർത്താവ് കേൾക്കുന്നു. ഒരു പെണ്ണിന്റെ പരിശുദ്ധി അറിയാവുന്നത് അവളുടെ ഭർത്താവിന് ആയിരിക്കില്ലേ. മാനസികമായി എന്നാലും ആ ഭർത്താവും ഭാര്യയും തകർന്നു തകർന്ന് പോയി. പറയുന്നത് വേറെ ആരും അല്ല അനിയൻ ചേച്ചിയെ പറ്റി.

അച്ഛൻ ഉപേക്ഷിച്ചു അനാഥരായ അമ്മയും മക്കളും ജീവിക്കാനായി നാടും വീടും അമ്മയേം ആണിനേയും വിട്ടു തന്റേടത്തോടെ വണ്ടി കയറിയവൾ.

എച്ചിൽ പാത്രം എടുത്തും 12ഉം 13ഉം മണിക്കൂർ ഒരുപോലെ നിന്ന് ജോലി ചെയ്ത് രാത്രി കാലു വേദനിച്ചു മരുന്ന് പുരട്ടി ഹോസ്റ്റൽ റൂമിൽ പായ വിരിച്ചു കിടന്നിട്ടു അമ്മക് വേണ്ടി ഒരു ഒരു വീട് അനിയനെ നോക്കണം എന്നു മനസ്സിൽ 1000വട്ടം പറഞ്ഞു അവരെ ഓർത്തു ഓർത്തു കിടന്നവൾ.

കിട്ടുന്ന തുച്ഛമായ പൈസ സൂക്ഷിച് വച്ചു മാസാവസാനം വീട്ടിലേക് അമ്മയ്ക്കും അനിയനും കൈ നിറയെ സമ്മാനങ്ങളുമായ് ഓടി ചെന്നവൾ .

ഒരു മാളിലെ ചെറിയ ഭക്ഷണശാലയിൽ തുടങ്ങിയ അവളുടെ ജീവിതം. വരുമാനം ഇല്ലത്തെ ആയപ്പോൾ കിട്ടിയ ജോലിക് വണ്ടി വണ്ടി കയറിയപ്പോൾ ജോയിൻ ചെയുന്ന അതെ ദിവസം ഫൈനൽ ഇയർ പ്രാക്ടിക്കൽ പരീക്ഷ ആയിരുന്നില്ല മനസ്സിൽ. അതു അവൾ അവൾ അറിഞ്ഞില്ല. ഡിഗ്രീ ചോദ്യം ആയി നിന്നു.

ആ ചെറിയ ജോലിയിൽ നിന്ന് അവൾ വാശിയോടെ അധ്വാനിച്ചു പഠിച്ചു സമ്പാദിച്ചു ഒറ്റ ലക്ഷ്യം അമ്മയും അനിയനും ആയി ഒരുമിച്ച് ജീവിക്കണം ജീവിക്കണം.

വാടക വീട്. അവിടെ നിന്ന് അമ്മയുടെ പേരിൽ വീട്. ചെറിയ റെസ്റ്ററെന്റിൽ നിന്ന് വല്യ പഞ്ച നക്ഷത്ര ഹോട്ടലിലേക്കു ജോലി മാറ്റo. അവിടെ അവളെ വരവേറ്റത് ഭാഗ്യ സൗഭാഗ്യങ്ങൾ. പക്ഷെ ഓർക്കാപുറത്തു അനിയൻ വീടിനു ഇറങ്ങി ഇറങ്ങി പോയി. അവിടെ തുടങ്ങി അവളുടെ പതർച്ച.

ഒരുമിച്ച് കളിച്ചു വളർന്നു വന്നവർ ഇന്നു ശത്രുക്കൾ.

അവൾ ചെയ്ത തെറ്റ് എന്തു?
അമ്മയെ സംരകക്ഷി കുന്നതോ?

സ്വന്തം അനിയന്റെ ഭീഷണിയും മാനസികമായ ഉപദ്രവും അവളെ ഇന്നും വേട്ട ആടുന്നു. അവൾ ഇന്നൊരു അമ്മ ആണു ഭാര്യ ആണു. ജീവിതം ഇനിയും ബാക്കി.

അനിയന് എതിരെ വനിതാ സെല്ലിൽ പരാതി പരാതി കൊടുത്തു കൊടുത്തു മടങ്ങി.
തിരികെ എത്തും മുന്നേ അതെ ഭീഷണി അമ്മക്. എല്ലാം ഞാൻ തീർക്കും നിന്റെയും നിന്റെയും നിന്റെ മോളുടെയും ജീവിതം ഞാൻ തകർക്കും. അവൾ ഇനി വീട്ടിൽ വന്നിരിക്കട്ടെ. എനിക്കു കിട്ടാൻ ഉള്ളത് തന്നില്ല.എന്റെ ജീവിതം തകർത്തു. നേരിട്ടു നേരിട്ട് കാണാം.

അച്ഛന്റെ പീഡനം ഉപദ്രവം അതു ആയിരുന്നു കുട്ടികാലത്തെ അവളുടെ ഓർമ ഓർമ. അച്ഛൻ ഒന്നും നേടിയില്ല.അവർക്കായി യാതൊന്നും കരുതിയതും ഇല്ല.
ഈശ്വരനും ഭർത്താവിനും സ്വന്തം കുഞ്ഞിനും അവളുടെ മനസാക്ഷിയുടെ മുന്നിലും അവൾ കളങ്കപ്പെട്ടിട്ടില്ല.
കുടുമ്പത്തിനു വേണ്ടി ജീവിച്ചവൾ

രചന – ഭദ്ര

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago