ജിയോ അടക്കം എല്ലാ കമ്പനികളും നിരക്ക് കൂട്ടുന്നു; നിരക്ക് വർധിക്കുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം..!!
ഇനി അധിക നേരം ഹലോ പറഞ്ഞാൽ കാശ് അങ്ങ് പോകും. ഇന്ത്യൻ ജിയോ അവതരിപ്പിച്ചപ്പോൾ അടക്കമുള്ള ടെലിക്കോം യുദ്ധത്തിന് ശേഷം നീണ്ട അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം ടെലികോം കമ്പനികൾ എല്ലാം നിരക്ക് കൂട്ടുകയാണ്.
ഡിസംബർ 1 മുതൽ രാജ്യത്തെ ടെലികോം നിരക്കുകൾ വർധിപ്പിക്കാൻ എയർടെൽ വൊഡാഫോൺ ഐഡിയ എന്നിവർ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ ഏതാനും ആഴ്ചകൾക്ക് ഉള്ളിൽ ജിയോ നിരക്കുകൾ വർധിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറട്ടറിയുടെ നിർദേശം അനുസരിച്ചാണ് പുതിയ വർധനവ്.
ഇന്ത്യൻ വിപണി അടക്കി വാണിരുന്ന എയർടെൽ ഐഡിയ വൊഡാഫോൺ രംഗത്തേക്ക് 2016 ൽ ജിയോ എത്തിയതോടെയാണ് ബാക്കിയുള്ള കമ്പനികളുടെ അവസ്ഥ പരുങ്ങലിൽ ആയതും നഷ്ടത്തിലേക്ക് വീഴുന്നതും. നിലവിൽ ഒരു ജിബി ഡാറ്റക്ക് 8 രൂപയാണ് നിരക്ക്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.