ഷവോമി 64 മെഗാപിക്സൽ ക്യാമറയുമായി വരുന്നു; എതിരാളി റിയൽ മീ..!!
കുറഞ്ഞ വിലയിൽ കൂടുതൽ മികവുള്ള ഫോണുകൾ ആണ് ഇന്നത്തെ വിപണിയിലെ പ്രധാന താരങ്ങൾ, നോക്കിയയും പിന്നീട് ഐ ഫോണും സാംസങും എല്ലാം കാൽക്കീഴിയിൽ ആക്കി വെച്ചിരുന്ന മൊബൈൽ ഫോൺ ലോകം ഇന്ന് ചൈന കമ്പനികളുടെ കാൽ കീഴിയിൽ ആണ് എന്നുള്ളതാണ് യദാർത്ഥ സത്യം.
ബാറ്ററിയിലും പെർഫോമൻസിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു എം ഐ ഷവോമിയുടെ പുതിയ ഫോണിൽ 64 മെഗാ പിക്സൽ ക്യാമറ കൂടി ഉണ്ടാവും എന്നാണ് കമ്പനി ചൈനീസ് വെബ് സൈറ്റായ വിബോക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സോണിയുടെ സെൻസർ ആയിരിക്കില്ല ഷവോമി ഉപയോഗിക്കുന്നത് എന്നാണ് അറിയുന്നത്, സൂം ചെയ്യാൻ കൂടുതൽ പ്രാധാന്യം നൽകുന്ന ഫോണിൽ സാംസങിന് ജിഡബ്ലു വൻ സെൻസർ ഉപയോഗിക്കാൻ ആണ് സാധ്യത എന്നും അറിയുന്നു, എന്നാൽ ഏതാണ് സെൻസർ എന്നു ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അതേ സമയം ഷവോമിയുടെ ഇപ്പോഴത്തെ എതിരാളിയായ റിയൽ മീയും 64 മെഗാ പിക്സർ ക്യാമറ ഉള്ള ഫോണുമായി എത്തും എന്നാണ് അറിയുന്നത്, വിവോ ഓപ്പോ വൺ പ്ലസ് എന്നിവരുടെ കുടുംബത്തിൽ നിന്നും എത്തുന്ന റിയൽ മീക്ക് വളരെ വേഗത്തിൽ സാങ്കേതിക പിന്തുണ ലഭിക്കും എന്നുള്ളത് ഈ വർഷം അവസാനം ഷവോമി വിപണിയിൽ എത്തിക്കുന്ന ഫോണിന് മുന്നേ തന്നെ റിയൽ മീ എത്തിക്കും എന്നുള്ള സൂചന നൽകുന്നു.