ആ നടിക്കൊപ്പം കിടക്ക പങ്കിട്ടവർ അവരെക്കാൾ മോശമല്ലേ; പ്രശസ്തരായ നടിമാർ ഈ കാര്യത്തിൽ മുൻനിരയിലാണ്; പത്മപ്രിയ..!!

ഒരു കാലത്ത് തമിഴ് മലയാളം തെലുങ്ക് ഭാഷകളിൽ സജീവ സാന്നിധ്യം ആയിരുന്ന നടിയാണ് പത്മപ്രിയ. മീ ടൂ വിവാദങ്ങൾ ഏറെ ഉണ്ടായ ഇന്ത്യൻ സിനിമയിൽ നടിമാർ നേരിടുന്ന ദുരവസ്ഥ വളരെ വലുതാണ് എന്നാണ് പദ്മപ്രിയ പറയുന്നത്.

തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു മികച്ച ഭരതനാട്യം നർത്തകിയായി ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത് തെലുങ്ക് ചിത്രത്തിൽ കൂടി 2003ൽ എത്തിയ പത്മപ്രിയ കൂടുതൽ പ്രശസ്തി നേടിയത് മലയാളം, തമിഴ് ചിത്രങ്ങളിൽ കൂടിയാണ്. മോഹൻലാൽ മമ്മൂട്ടി ജയറാം സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള പത്മപ്രിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു. എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു.

ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. കാരണം അവർക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാന്‍ തയ്യാറാകും എന്നും പത്മപ്രിയ ചോദിക്കുന്നു. തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago