രാജ്യം കൊറോണയുടെ ജാഗ്രത സജ്ജീകരണങ്ങൾ നടത്തുമ്പോൾ സർക്കാരിന്റെയും നാടിന്റെയും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാവാതെ ജാഗ്രത നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പൊതു ഇടങ്ങളിൽ കറങ്ങി നടന്നതോടെയാണ് കേരളത്തിൽ സ്ഥിഗതികൾ സങ്കീർണ്ണമാക്കിയത്.
എന്നാൽ ഇത്തരത്തിൽ കറങ്ങി നടക്കുന്നവർക്ക് കൃത്യമായ മാതൃക ആയിരിക്കുകയാണ് ഈ മനുഷ്യൻ. കായക്കൊടി സ്വദേശിയായ വികെ അബ്ദുൾ നസീറിന്റെ അകലംപാലിക്കൽ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വൈറൽ ആകുന്നത്. വീടിനു മുന്നിൽ വലിയൊരു ബോർഡ് തന്നെയാണ് അബ്ദുൾ നസീർ വെച്ചിരിക്കുന്നത്.
വിദേശയാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഇവർ വീടിന്റെ മുന്നിൽ ‘ആരും ഇങ്ങോട്ട് വരരുത് ഞങ്ങൾ ഗൾഫിൽനിന്ന് വന്നതാണ്. മാർച്ച് 31 വരെ സന്ദർശകരെ സ്വീകരിക്കില്ലെ’ന്ന പോസ്റ്റർ പതിച്ചിരിക്കുകയാണ്. പോസ്റ്റർ ശ്രദ്ധയിൽപ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയിൽ വലകെട്ടിയിട്ടുമുണ്ട്. 14 ദിവസം ഒരു ജനസമ്പർക്കവും വേണ്ട എന്നുള്ള സർക്കാർ നിർദ്ദേശം അക്ഷരം പ്രതി അംഗീകരിക്കുകയാണ് ഈ ദമ്പതികൾ.
ഖത്തറിലെ സന്ദർശനത്തിനുശേഷം അഞ്ചുദിവസംമുമ്പാണ് കായക്കൊടി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർകൂടിയായ അബ്ദുൾ നസീറും ഭാര്യയും നാട്ടിൽ എത്തിയത്. ദിവസങ്ങളായിട്ടും സ്വന്തം മക്കളോ ബന്ധുജനങ്ങളോ അയൽവാസികളോ ആരുംതന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല. എന്തായാലും ഇപ്പോൾ ഇതുപോലെ ഉള്ള മാതൃകകൾ ആണ് നമ്മുടെ നാടിന്റെ അഭിമാനം ആണ് മാറേണ്ടത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…