ബിഗ് ബോസ് സീസൺ 1 നേക്കാൾ വലിയ സ്വീകരണം ആയിരുന്നു സീസൺ 2 നു ലഭിച്ചത്. മോഹൻലാൽ ആയിരുന്നു രണ്ട് പതിപ്പിലും അവതാരകനായി എത്തിയത്. ആദ്യം സീസണിൽ വിജയി ആയി സാബു മോൻ എത്തി എങ്കിൽ കൂടിയും രണ്ടാം സീസൺ കൊറോണ എത്തിയതോടെ പാതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു.
എന്നാൽ ഇപ്പോൾ നിരവധി വാർത്തകൾ ആണ് ഷോക്ക് എതിരെ പ്രചരിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ് ഷോയുടെ മലയാളം സംപ്രേഷണ അവകാശം സംബന്ധിച്ച ചില വാർത്തകൾ ആണ് പ്രേക്ഷകരിൽ അടക്കം സംശയം ഉണ്ടാക്കി ഇരിക്കുന്നത്. ജനുവരി 5 നായിരുന്നു രണ്ടാം സീസൺ തുടങ്ങിയത്. 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ആദ്യം വില്ലനായി എത്തിയത് കണ്ണിൽ അസുഖം ആയിരുന്നു.
തുടർന്ന് ഷോയിൽ മത്സരാർത്ഥി ആയ രജിത് കുമാർ അപ്രതീക്ഷിതമായി പുറത്തായപ്പോൾ വമ്പൻ വിവാദങ്ങൾ ആണ് ഉണ്ടായത്. തുടർന്ന് ഷോ കൊറോണ മൂലം അവസാനിപ്പിച്ച് എങ്കിൽ കൂടിയും കൊറോണ ഒന്നും അല്ല ഞങ്ങൾ ആണ് പൂട്ടിച്ചത് എന്നായിരുന്നു രജിത് ആർമിയുടെ വാദം. എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതിൽ മാറ്റം വരുന്നു എന്നാണ് റിപോർട്ടുകൾ.
കളേഴ്സ് മലയാളത്തിൽ കൂടി ആയിരിക്കും ബിഗ് ബോസ് ഇനി എത്തുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റേറ്റിങ് മുന്നിൽ ആയിരുന്നിട്ട് കൂടി പ്രേക്ഷക ഹിതം മനസിലാക്കാൻ ഏഷ്യാനെറ്റ് പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. ചുരുങ്ങിയ കാലം കൊണ്ട് മിനി സ്‌ക്രീനിൽ കോളിളക്കം സൃഷ്ടിച്ച വിയ.കോം 18 ന്റെ മലയാളം ചാനൽ ആണ് കളേഴ്സ്.
ചാനലിന്റെ മലയാളത്തിലേക്ക് ലോഞ്ചിങ് ഉടൻ ഉണ്ടാവും. ബിഗ് ബോസ് ഷോയുടെ സർവ്വാധികാരണം ഈ ചാനലിന് ആണ്. ഹിന്ദി മാറാട്ടി തുടങ്ങിയ പതിപ്പുകൾ കോളേഴ്‌സിന്റെ പ്രാദേശിക ചാനലിൽ ആണ് ഉള്ളത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…