കേരളം അതീവ ജാഗ്രതയിൽ; കേരളത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; പുറത്തിറങ്ങുന്നവർ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം..!!
കൊറോണ പടരുമ്പോൾ മുൻ കരുതലുകളുമായി കേരളം മുന്നിൽ തന്നെ ഉണ്ട്. കൊറോണയെ തുരത്താൻ ഒറ്റയൊകെട്ടായി മുന്നേറുന്ന കേരളം സംസ്ഥാന അതിർത്തികൾ അടച്ചു. ഇങ്ങനെ അടക്കുന്നതിനെ ആണ് ലോക്ക് ഡൌൺ എന്ന് പറയുന്നത്. കേരളത്തിൽ ഉണ്ടായിരിക്കുന്ന മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെയാണ്..
1. ബാറുകൾ പ്രവർത്തിക്കില്ല എന്നാൽ ബീവറേജുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കും.
2. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. ഹോം ഡെലിവറി നടത്താം.
3. അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ജനങ്ങൾക്ക് പുറത്തിറങ്ങാം. ഒന്നിച്ചിറങ്ങാൻ പാടില്ല. ശാരീരിക അകലം പാലിക്കണം.
4. ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിക്കും.
5. ആരാധനാലയങ്ങളിൽ ആളുകൾ വരുന്ന എല്ലാ ചടങ്ങുകളും നിർത്തി വെക്കും.
6. ജലം വെദ്യുതി ടെലികോം ആവശ്യ ഭക്ഷ്യ ഔഷധ വസ്തുക്കളുടെ വിൽപ്പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കളക്ടർ നടപടികൾ സ്വീകരിക്കും.
7. മൈക്രോ ഫിനാൻസ് പ്രൈവറ്റ് കമ്പനികൾ പൊതു ജനങ്ങളിൽ നിന്നും പണം പിരിക്കുന്നത് 2 മാസത്തേക്ക് നിർത്തണം.
8. ആൾക്കൂട്ടം എവിടെയും പാടില്ല. കണ്ടാൽ 144 പ്രഖ്യാപിക്കും.
9. ബാങ്കുകളുടെ പ്രവർത്തനം 2 മണി വരെ മാത്രം.
10. സർക്കാർ ഓഫീസിൽ അത്യാവശ്യം ഉള്ള ജീവനക്കാർ ഹാജർ ആയാൽ മതി.
11. ഐ ടി സ്ഥാപനങ്ങളിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സൗകര്യം ഒരുക്കണം.
12. നിരീക്ഷണത്തിൽ ഉള്ളവർ നിർദേശം ലംഘിച്ചാൽ നിയമനടപടി. ആശുപത്രിയിൽ ആക്കും.