ഹോട്ടലിൽ ക്വറന്റൈനിൽ ഉള്ള ഭർത്താവിന് ഭക്ഷണവുമായി പോയവഴി ഭാര്യ 2 മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി..!!

കൊട്ടാരക്കര കണ്ണനെല്ലൂർ ആണ് ക്വറന്റൈനിൽ ഇരിക്കുന്ന ഭർത്താവിന് ഭക്ഷണവുമായി പോയ ഭാര്യ അതെ വഴി കാമുകനുമായി മുങ്ങിയത്. ഗൾഫിൽ നിന്നും വന്ന ഭർത്താവ് ക്വറന്റൈനിൽ ഇരിക്കുമ്പോൾ ആയിരുന്നു ഭാര്യ കാമുകനൊപ്പം പോയത്. മുട്ടക്കാവ് സ്വദേശി 33 കാരിയായ മുബീനയാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പള്ളിമൺ സ്വദേശിയായ 38 വയസുള്ള ഷെരീഫിനൊപ്പം പോയത്. സൗദി അറേബ്യയിൽ നിന്നും ജോലിയിൽ നിന്നും തിരിച്ചെത്തി കൊട്ടിയത്തുള്ള ലോഡ്ജിൽ കഴിയുകയാണ് മുമ്പീനയുടെ ഭർത്താവ്.

കഴിഞ്ഞ 19 നു ആണ് ഭർത്താവിന് ഭക്ഷണം കൊടുക്കാൻ ആയി മുബീന ലോഡ്ജിലേക്ക് പോയത്. എന്നാൽ പിന്നീട് ഇവരെ കാണാതെ ആകുക ആയിരുന്നു. തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുമ്പോൾ ആണ് ഭർത്താവിനെ കാണാൻ ഇല്ല എന്നുള്ള പരാതിയുമായി അതെ കണ്ണനെല്ലൂർ പോലീസ് സ്റ്റേഷനിൽ ഷെരീഫിന്റെ ഭാര്യ എത്തുന്നത്. ഷെരീഫിനും മുബീനക്കും പ്രായപൂർത്തി ആകാത്ത 2 മക്കൾ ഉണ്ട്. തുടർന്ന് പ്രാഥമിക അന്വേഷണത്തിൽ ഇരുവരും അടുപ്പത്തിൽ ആണെന്ന് പോലീസ് കണ്ടെത്തുന്നത്.

തുടർന്ന് ഫോൺ രേഖകൾ വഴി ഇരുവരെയും പോലീസ് പിടികൂടി. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. കണനെല്ലൂർ എസ് . എച്ച് . യു പി വിപിൻ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം ആണ് മുബീനയെയും ഷെരീഫിനെയും പിടികൂടിയത്.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago