യുവതിയുടെ ആത്മ. ഹത്യക്ക് കാരണം ആയ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയെയും വരന്റെ മാതാവിനെയും പോലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്ക് ബാൽ നഗർ 155 ഹരീഷ് മൻസിലിൽ ഹരീഷിന്റെ മാതാവ് ആരീഫയെയും ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ ആയ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ആണ് പോലീസ് ചോദ്യം ചെയ്തത്.
ഇരുവരെയും ഫോൺ പരിശോധനക്കായി കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ ബന്ധുക്കളുടെ ആരോപണങ്ങൾ നിഷേധിച്ചതായി ആണ് റിപ്പോർട്ട്. ഇരവിപുരം വാഴക്കൂട്ടത്തിൽ ചിരവിള പുത്തൻവീട്ടിൽ റഹീമിന്റെ മകൾ റംസിയുടെ മരണത്തിന് കാരണക്കാർ ആയവരിൽ പ്രധാനികൾ ആണ് ആരിഫയും നടി ലക്ഷ്മി പ്രമോദും. ആരിഫ ഹാരിഷുമായി ഉള്ള ബന്ധത്തിൽ റംസിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇതിന്റെ തെളിവായി വന്ന ഫോൺ സംഭാഷണത്തിൽ എല്ലാം വ്യക്തം ആണ്. 10 ലക്ഷം രൂപ കടം ഉള്ളതുകൊണ്ട് ആണ് ഹാരീഷ് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുന്നത് എന്നും വീട്ടുകാരുടെ നിർദ്ദേശ പ്രകാരം മറ്റൊരു വിവാഹത്തിന് സമ്മതിക്കണം എന്നുമാണ് ആരിഫ റംസിയോട് പറഞ്ഞത്. വിവാഹം കഴിഞ്ഞാലും ഹാരീഷിന്റെ വീട്ടിൽ എപ്പോൾ വേണം എങ്കിലും വരാം എന്നും വിവാഹത്തിൽ എല്ലാ വിധ സഹകരണങ്ങളും നടത്താം എന്ന് ആരിഫ പറഞ്ഞു.
ജീവൻ അവസാനിക്കുന്നതിന് മുന്നേ ഉള്ള ഈ സംഭവം കൂടി ആയപ്പോൾ ആണ് റംസി കൂടുതൽ മാനസിക സംഘർഷത്തിൽ ആയത്. കൂടാതെ ഹാരീഷിനെ സഹോദരനെ പോലെ കാണണം എന്ന് കൂടി പറഞ്ഞതോടെ ആണ് ആർക്കും ശല്യം ഇല്ലാത്ത ലോകത്തിലേക്ക് താൻ പോകാൻ ഉള്ള തീരുമാനം റംസി എടുത്തത്. അതിൽ ആരീഫാ പ്രഥമ ദൃഷ്ട്യ കുറ്റക്കാരിയാണ്. സ്ഥിരമായി ഷൂട്ടിങ് ലൊക്കേഷനുകളിൽ ലക്ഷ്മി റംസിയെ കൊണ്ട് പോകുന്നത് കൊണ്ട് ആർക്കും സംശയം തോന്നിയിരുന്നില്ല.
പിന്നീട് ബംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചാണ് അബോർഷൻ നടത്തിയത്. ഇതിനായി സമീപത്തെ മഹൽ കമ്മറ്റിയിൽ നിന്നും വ്യാജ വിവാഹ രേഖ സംഘടിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഏത് നിമിഷവും പോലീസ് സ്റ്റേഷനിൽ ഹാജർ ആകണം എന്നുള്ള നിർദേശം നൽകി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…