നാളെ ആണ് റീവ്യൂ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്, അതുപോലെ തന്നെ നംവബർ15 മുതൽ മണ്ഡലകാലം ആരംഭിക്കുകയും ചെയ്യും. ശക്തമായ പ്രതിഷേധം ആണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്നത്, ആ സാഹചര്യത്തിൽ ആണ് കേരളാ സർക്കാർ സർവ കക്ഷി യോഗം വിളിക്കുന്നത്, എന്നാൽ നാളെ കോടതി വിധി വന്നതിന് ശേഷം മാത്രമായിരിക്കും സർക്കാരിന്റെ അന്തിമ തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്.
സർവ്വ കക്ഷി യോഗം വിളിക്കാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തോടെ വളരെയധികം സന്തോഷത്തോടെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എം പത്മകുമാർ പ്രതികരിച്ചത്.
വിധി വന്ന സമയത്തു സർവ്വ കക്ഷി യോഗം നടത്തി, ആചാര ലംഘനം അടക്കം നടത്തരുത് എന്നുള്ള അപേക്ഷയുമായി എല്ലാ മത രാഷ്ട്രീയ നേതാക്കളും സർവ്വകക്ഷി യോഗം നടത്താൻ അവശ്യപ്പെട്ടിരുന്നു, എന്നാൽ മുഖ്യമന്ത്രി അതിന് തയ്യാറായിരുന്നില്ല. മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കുന്നത് കാര്യങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ്. കോടതി നാളെ കേസ് നീട്ടിവയ്ക്കുകയോ, തല്‍സ്ഥിതി തുടരുകയോ ചെയ്യാന്‍ പറയും. അത് സര്‍ക്കാരിന് വീണ് കിട്ടിയ ഒരു തുറുപ്പ് ചീട്ടാണ്. കോടതി എന്ത് പറയുന്നു എന്നതിന് അനുസരിച്ചായിരിക്കും സര്‍ക്കാര്‍ നിലപാട്. വിധി വന്ന സെപ്തംബര്‍ 28ന് തന്നെ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് രാഷ്ട്രീയ, സാമുദായിക നേതാക്കളും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നാണ് നാമജപഘോഷയാത്രയുമായി ഭക്തര്‍ തെരുവിലിറങ്ങിയത്.
ഈ മണ്ഡല കാലത്ത് 550ഓളം സ്ത്രീകൾ ആണ് ശബരിമല ചവിട്ടാൻ പോലീസ് വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയും വലിയ പ്രതിഷേധങ്ങൾക്ക് ഇടയിലും സ്ത്രീകൾ വരുവാൻ താല്പര്യം പ്രകടിപ്പിക്കുമ്പോൾ അത് സാധിച്ചു കൊണ്ടുക്കാനും അവർക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തേണ്ടതും സർക്കാരിന് വലിയ തലവേദന ശൃഷ്ടിക്കുന്ന കാര്യം തന്നെയായിരിക്കും, ഈ വിഷയങ്ങൾ മുന്നിൽ കണ്ട് തന്നെയായിരിക്കും സർക്കാർ സർവ്വകക്ഷി യോഗം എന്ന തീരുമാനത്തിൽ എതിയിരിക്കുന്നത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…