ശബരിമല വിശ്വാസികൾക്ക് അനുകൂല വിധി; തുറന്ന കോടതിയിൽ ഹർജി പരിഗണിക്കും..!!
ന്യൂഡൽഹി : വിശ്വാസികൾക്ക് ആശ്വാസ തീരുമാനവുമായി സുപ്രീംകോടതി വിധി, ശബരിലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പുന:പരിശോധന ഹർജികൾ തുറന്ന കോടതിയിലേക്ക് മാറ്റിയ കോടതി ജനുവരി 22 ന് പരിഗണിക്കും. ശബരിമല യുവതീ പ്രവേശനവിധിക്കെതിരെ സുപ്രീംകോടതിയില്‍ ശബരിമല അയ്യപ്പ സേവാ സമാജം ,വിശ്വഹിന്ദു പരിഷത്ത്,നായര്‍ സര്‍വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ദേശീയ അയ്യപ്പഭക്തജന വനിതാകൂട്ടായ്മ, സന്നദ്ധസംഘടനയായ ചേതന എന്നിവരുടേതടക്കം 49 പുന:പരിശോധന ഹർജികളാണ് സമർപ്പിക്കപ്പെട്ടത്.
സുപ്രീംകോടതി നടത്തിയ വിധി പുനപരിശോധനക്ക് സുപ്രീംകോടതി തന്നെ തയ്യാറാവുന്നതിലൂടെ സർക്കാരിന് ഏറ്റ മറുപടിയായും, വിശ്വസികളുടെ പ്രധിഷേധം സുപ്രീംകോടതി ബോധ്യപ്പെട്ടതുമായി ആണ് വിലയിരുത്തൽ.