നേമത്ത് മത്സരിക്കുന്ന ആ കരുത്തൻ ഉമ്മൻ ചാണ്ടിയല്ല; മത്സരാർത്ഥിയെ കുറിച്ച് കോൺഗ്രസ്സ്..!!

38

അഭ്യൂഹങ്ങൾക്ക് ഇടയിൽ നേമത്ത് എന്തായാലും ഉമ്മൻ ചാണ്ടി മത്സരിക്കില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നു റിപ്പോർട്ട്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കാൻ തയ്യാറായി എന്ന തരത്തിൽ വൈകുന്നേരം വാർത്തകൾ എത്തിയിരുന്നു. എന്നാൽ അത് മാധ്യമ സൃഷ്ടി മാത്രമാണ് എന്ന് പ്രതികരണം നടത്തി ഉമ്മൻ ചാണ്ടി തന്നെ രംഗത്തേക്ക് എത്തിയിരുന്നു.

Loading...

ഞാൻ മത്സരിക്കുന്നത് പുതുപ്പള്ളിയിൽ മാത്രം ആണ് അനിശ്ചിതത്വം മാറി നേമം സ്ഥാനാർത്ഥിയുടെ വിവരങ്ങൾ ഉടൻ പുറത്തു വരും എന്നാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ആയി എത്തുന്ന എല്ലാവരും കരുത്തരായ ആളുകൾ ആണ് എന്നും അതുകൊണ്ടു തന്നെ നേമത്തിൽ മത്സരിക്കുന്ന ആളും ശക്തനായ ഒരാൾ തന്നെ ആയിരിക്കും എന്നും ഉമ്മൻ ചാണ്ടി പറയുന്നു.

നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു എങ്കിൽ കൂടിയും പുതുപ്പള്ളി വിട്ട് താൻ ഇങ്ങോട്ടും പോകില്ല എന്നും പുതുപ്പള്ളി മറ്റാർക്കും കൊടുക്കാൻ കഴിയില്ല എന്നും ഉമ്മൻ ചാണ്ടി പറയുന്നു. ഇന്നുവരെ 11 തവണ മത്സരിച്ചു. എല്ലാം ഒരിടത്താണ് ഇനിയും അങ്ങനെ തന്നെ ആയിരിക്കും.

പുതുപ്പളിയിൽ താൻ മത്സരിക്കുന്നത് പാർട്ടി അംഗീകരിച്ച കാര്യം ആണ്. അതെ സമയം രണ്ടു സ്ഥലത്തിൽ മത്സരിക്കുന്ന കാര്യം തള്ളിക്കളഞ്ഞില്ല എന്നാണ് മറ്റൊരു വസ്തുത. പുൽപ്പള്ളിക്ക് ഒപ്പം നേമത്തിലും മത്സരിക്കുമോ ഉമ്മൻ ചാണ്ടി എന്നാണു ഇപ്പോൾ ആളുകൾ ഉറ്റുനോക്കുന്നത്.