തോൾ ചെരിഞ്ഞില്ല, ലൂസിഫറിലെ ആ സീൻ റീഷൂട്ട് ചെയ്ത പൃഥ്വിരാജ്; രസകരമായ സംഭവം ഓർത്തെടുത്ത് മോഹൻലാൽ..!!

75

മലയാള സിനിമയുടെ അഭിമാനമായ ഒരു നടൻ തന്നെയാണ് മോഹൻലാൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരങ്ങൾ ആരാധകർ ആയുള്ള നടൻ മോഹൻലാൽ തന്നെ ആയിരിക്കും.

മലയാള സിനിമയുടെ ബോക്സോഫീസ് കിംഗ് ആയ മോഹൻലാൽ മലയാളത്തിലെ ആദ്യ 50 കോടി, 100 കോടി 200 കോടി, കളക്ഷൻ നേടിയ ചിത്രങ്ങൾ മോഹൻലാൽ നായകനായി എത്തിയത് ആയിരുന്നു.

ഇടം തോൾ മെല്ലെ ചെരിച്ച് നടക്കുന്ന ലാലേട്ടൻ എന്നും മറ്റുള്ളവർക്ക് മുന്നിൽ ഒരു വിസ്മയം തന്നെയാണ്. ഒരിക്കൽ നടി ശാന്തി കൃഷ്ണ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ലാലിനെ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടം ആകില്ല എങ്കിലും കൂടിയും അദ്ദേഹത്തെ ചിത്രത്തിൽ കാണുമ്പോൾ വേറെ ഒരു ഇത് തന്നെയാണ് എന്നാണ്. ഇത്രയേറെ സ്ക്രീൻ പ്രസൻസ് ഉള്ള മറ്റൊരു നടൻ ഇല്ല എന്നും.

ഓണത്തിന് ഏഷ്യാനെറ്റിൽ നൽകിയ അഭിമുഖത്തിൽ ആണ് തന്റെ തോൾ ചെരിവിനെ കുറിച്ച് മോഹൻലാൽ മനസ്സ് തുറന്നത്. പാരമ്പര്യമായി തനിക്ക് ലഭിച്ചതാണ് തോൾ ചെരിവ്, അമ്മക്കും ഉണ്ട്. ലൂസിഫറിൽ താൻ നടന്നു വരുന്ന രംഗം റീടേക്ക് എടുക്കാൻ പൃഥ്വിരാജ് പറഞ്ഞു, എന്താണ് മോനെ കാരണം എന്നുള്ള ചോദ്യത്തിന് നേരെയാണ് നടന്നത്, തോൾ ചെരിച്ച് നടക്കണം എന്നും രാജു പറഞ്ഞത് മോഹൻലാൽ പറയുന്നു.

You might also like