കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു.
മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന കാസിം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.മോസ് ആന്റ് ക്യാറ്റ് ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. ഒരു കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ടെലിവിഷന്‍ അവതാരകയായിരുന്ന അശ്വതി അശോകനാണ് നായികയായെത്തിയത്.
ഷംനയ്ക്ക് വച്ച വേഷം എന്നാല്‍ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് ഈ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്ന് ഷംന പറഞ്ഞു.വലിയ വിഷമമായി അതെനിക്ക് വലിയ വിഷമമായി. ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു അത്.
ദിലീപേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ എല്ലാ നായികമാരും ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ ഒരു ചിത്രം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടായിരുന്നു.പലതും ഒഴിവാക്കി രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസില്‍ സര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഷോകളെല്ലാം ഒഴിവാക്കി.
തമിഴില്‍ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി.രണ്ട് ദിവസം മുന്‍പ് എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് എന്നെ വിളിച്ച് പറഞ്ഞത്. എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഓകെ സര്‍ എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.ദിലീപ് വിളിച്ചു സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ എന്നെ വിളിച്ച് ‘ഷംന എന്നെ ശപിക്കരുത്’ എന്ന് പറഞ്ഞിരുന്നു. ‘അങ്ങനെ ഒന്നും ഞാന്‍ ചെയ്യില്ല. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമയ്ക്ക് കിട്ടും’ എന്ന് ഞാന്‍ പറഞ്ഞു. ശാപമുണ്ട് ഞാന്‍ പറഞ്ഞത് കൊണ്ടല്ല പക്ഷെ അങ്ങനെ ഒരു ശാപം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്.
അക്കാര്യം ഫാസില്‍ സാറിനും അറിയാവുന്നതാണ്. അത്രയേറെ ഞാന്‍ വേദനിച്ചു. കേരളത്തിലേക്ക് വരാന്‍ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു ഷംന കാസിം പറഞ്ഞു.
ഫാസില്‍ സര്‍ പറഞ്ഞത് ഷംനയ്ക്ക് ഒന്നും തോന്നരുത്. എന്റെ അടുത്ത ചിത്രത്തില്‍ ഷംനയ്ക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെ ഫാസില്‍ സര്‍ അന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും അപ്പോള്‍ കേള്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.
ദിലീപ് അല്ല് കാരണം എന്റെ ആ അവസരം നഷ്ടപ്പെടാന്‍ കാരണം ഒരിക്കലും ദിലീപേട്ടനല്ല. ദിലീപേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. മാത്രമല്ല സിനിമയിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് പറയാമായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.
ആത്മവിശ്വാസം തന്നത് ദിലീപേട്ടനാണ് സിനിമയില്‍ കരാറൊപ്പ് വച്ചപ്പോള്‍ ദിലീപേട്ടന്‍ എന്നെ വിളിച്ചിരുന്നു. ഷംന നല്ലൊരു നടിയാണ്. കഴിവുള്ള നടിയാണ് കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നു എന്നൊക്കെ ദിലീപേട്ടന്‍ പറഞ്ഞിരുന്നു. ഇതില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എന്നെ ആദ്യം വിളിച്ച് കുറച്ചൊരു ആത്മവിശ്വാസം തന്നതും ദിലീപേട്ടനാണ്- ഷംന പറഞ്ഞു.
ഷംനയുടെ തുടക്കം മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004 ലാണ് ഷംന കാസിം അഭിനയാരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഡിസംബര്‍, പച്ചകുതിര, ഭാര്‍ഗവ ചരിതം, എന്നിട്ടും ഒരുവന്‍ അലി ഭായ്, ഫല്‍ഷ് കോളേജ് കുമാരന്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…