മലയാള സിനിമയുടെ അഭിമാനതാരം മോഹൻലാൽ നായകനായി വമ്പൻ ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രങ്ങളുടെ വമ്പൻ പ്രഖ്യാപനങ്ങളും വിജയാഘോഷങ്ങളും അടക്കം ആഘോഷകരമായി ചടങ്ങു നാളെ കൊച്ചി ഗോകുലം പാർക്കിൽ നടക്കും.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബാരോസിന്റെ നായിക അടക്കമുള്ള വിവരങ്ങൾ നാളെ നടക്കുന്ന ചടങ്ങിൽ ആയിരിക്കും പ്രഖ്യാപിക്കുക. അതോടൊപ്പം ചിത്രത്തിൽ അണിയറയിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ നടക്കുന്ന ബാരോസിന്റെ ടീസർ ഉണ്ടാവും.
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ബോറോസിൽ നായകൻ മോഹൻലാൽ തന്നെയാണ്. ഇതോടൊപ്പം ലൂസിഫർ ചിത്രത്തിന്റെ 100 ദിനത്തിന്റെ ആഘോഷം, അതിനൊപ്പം ഓണം ചിത്രം ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ വിജയാഘോഷവും അതിനൊപ്പം തന്നെ പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഏമ്പുരാന്റെ പൊതു വേദിയിൽ ഉള്ള പ്രഖ്യാപനവും ഉണ്ടാവും.
എന്നാൽ ഇതിനെല്ലാം പുറമെ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ഉണ്ടാവും എന്നുള്ള സൂചനയും നൽകുന്നു. നാളെ ആറ് മണിക്കാണ് കൊച്ചിയിൽ വെച്ച് വമ്പൻ താരങ്ങൾക്ക് ഒപ്പം ആയിരിക്കും പ്രാഖ്യാപനങ്ങൾ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…