തെന്നിന്ത്യൻ താര സുന്ദരിയായ സാമന്ത വിവാഹ ശേഷം അഭിനയിച്ച രണ്ട് ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു, തന്റേതായി പത്ത് ചിത്രങ്ങൾ എന്തെങ്കിലും ഹിറ്റ് ചാർട്ടിൽ വേണം എന്നാണ് സാമന്ത പറയുന്നത്. ശിവ കാർത്തികേയൻ നായകനായ സീമരാജയിലെ നായിക സാമന്തയാണ്. വിശാൽ നായകനായ ഇരുമ്പുതിരൈയും കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തിയ നായികയുമാണ് സാമന്ത പ്രധാന വേഷത്തിൽ എത്തി ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രങ്ങൾ.
സീമരാജക്ക് ശേഷം ഇനി വരാൻ ഇരിക്കുന്ന ചിത്രം യൂടെൻ ആണ്. ഈ ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് വിവാഹം കഴിഞ്ഞ നടിമാർ കെട്ടിപ്പിടിച്ചും ചുംബന രംഗങ്ങളിലും അഭിനയിക്കുന്നതിനെ കുറ്റപ്പെടുത്തി വാർത്തകൾ ഇറക്കുന്നവർക്ക് എതിരെ വിമർശനവുമായി നടി എത്തിയത്.
സാമന്ത പറയുന്നത് ഇങ്ങനെ;
തന്നെ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു നടി മാത്രമായി കണ്ടാൽ മതി, വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഞങ്ങൾ സിനിമയെ കുറിച്ച് സംസാരിക്കാറില്ല. അവിടെ ഞങ്ങൾ ഭാര്യയും ഭർത്താവും തന്നെയായിരിക്കും, ഞങ്ങളുടെ സ്വകാര്യത ഞങ്ങൾ സംരക്ഷിക്കും, വിവാഹം കഴിഞ്ഞ നടന്മാരോട് ഇത്തരം നിബന്ധനകൾ ആരും വെക്കാറില്ല, അത് നടിമാർക്കും ബാധകമാണ്. വിവാഹം കഴിച്ചാൽ അവസരം പോകും എന്ന് കരുതി വിവാഹം വേണ്ടന്ന് വെക്കുന്ന നിരവധി പേരുണ്ട്. വിവാഹത്തിന് ശേഷം ചുംബന രംഗങ്ങളിൽ അഭിനയിക്കുന്നതിന് കുറിച്ചു പലരും ചോദിക്കാറുണ്ട്, എന്നാൽ വിവാഹത്തിന് മുന്നേ ഇതുപോലെ ഉള്ള ചോദ്യങ്ങൾ ഉണ്ടായില്ല, ഞാൻ ഒരു നടിയാണ്, സിനിമക്ക് ആവശ്യമുള്ളത് ഞാൻ ചെയ്യും സാമന്ത പറയുന്നു..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…