കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഒരു പ്രമുഖ മാധ്യമത്തിൽ വന്ന റിപ്പോർട്ട് പ്രകാരം സുരേഷ് ഗോപിയുടെ മകനും നടനും ആയ ഗോകുൽ സുരേഷ് സോഷ്യൽ മീഡിയയിൽ വാങ്ങി കൂട്ടിയ വിവാദങ്ങൾക്ക് കൈയും കണക്കും ഇല്ല എന്ന് പറയാം. എന്നാൽ തന്റെ വാക്കുകൾ വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടുക ആയിരുന്നു എന്ന് ഗോകുൽ സുരേഷ് വിശദീകരിക്കുന്നു.
മഹാമാരി സമയത്തിൽ സർക്കാർ ക്ഷേത്രത്തിൽ നിന്നും പണം വാങ്ങിയ നടപടി ശെരിയല്ല എന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. ഇതാണ് പുതിയ വിവാദത്തിനു വഴി വെച്ചത്. തുടർന്നാണ് താരത്തിന്റെ വിശദീകരണ കുറിപ്പ് ഉണ്ടായത്.. കുറിപ്പിൽ പറയുന്നത് ഇങ്ങനെ…
വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങൾക്ക് തോന്നും വിധം ആവിഷ്കരണം ചെയ്യാൻ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.
ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകൾക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിന്റെ കാതൽ. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്. ഇതിന്റെ പേരിൽ എനിക്കെതിരെ വന്ന കമെന്റുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാൻ BJPയുമല്ല സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്.
കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോർട്ടലിൽ വ്യക്തിപരമായി പലർക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാൽ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്. ഇതൊക്കെ കണ്ട് അവർ ആസ്വദിക്കുന്നു എന്നൊരു തോന്നൽ. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാൻ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു.
നിങ്ങൾ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങൾ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!!!
https://www.facebook.com/260632997430586/posts/1599213310239208/
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…