Categories: Uncategorized

കല്യാണം കഴിക്കാൻ പോകുന്ന ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം..?; വീട്ടമ്മയുടെ പോസ്റ്റ് വായിക്ക് ഉപകാരപ്പെടും..!!

കല്യാണം കഴിക്കാൻ പോകുന്ന ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം..?

എഴുത്തും കുത്തും: അച്ചു വിപിൻ

*നിങ്ങൾ സാധാരണക്കാരൻ ആയ ഒരു പുരുഷൻ ആണോ?

*നിങ്ങൾ കല്യാണ പ്രായം ആയി പെണ്ണിനെ അന്വേഷിച്ചു നടക്കുവാണോ?

*നിങ്ങളുടെ കല്യാണം ഉറപ്പിച്ചു വെച്ചേക്കുവാണോ?

അതെ ചേച്ചി അതേ എന്നാണ് ഉത്തരം എങ്കിൽ കേറിവാടാ മക്കളെ ഞാൻ ഫ്രീ ആയി കുറച്ചു ഉപദേശങ്ങൾ തരാം…. പെണ്ണു കാണൽ മുതൽ വിവാഹം വരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 5 പോയിന്റുകൾ ആയി പറഞ്ഞു തരാം… ഓരോരോന്നായി സമയം എടുത്ത് വായിച്ചോളൂ… വേണമെങ്കിൽ സ്വീകരിച്ച മതിയെന്നെ അല്ല പിന്നെ…

1. പെണ്ണ് കാണാൻ ചെല്ലുമ്പോ സ്ത്രീധനത്തിന്റെ കാര്യം ‘കമ’എന്ന് മിണ്ടി പോകരുത് കേട്ടല്ലോ, ഈ ചെറുക്കനു പെണ്ണിനെ വേണ്ട പണം മതി അതോണ്ട് നമുക്കീ ബന്ധം വേണ്ടാ എന്ന് പെണ്ണു തന്നെ അറുത്തു മുറിച്ചു ചിലപ്പോ പറഞ്ഞു കളയും. ഇപ്പഴത്തെ പെൺപിള്ളേർ വേറെ ലെവലാട്ടോ…

അതേയ് സ്ത്രീധനം ഒന്നും വേണ്ടാട്ടോ പെണ്ണിനെ മാത്രം ഇങ്ങട് തന്ന മതി ഞാൻ ദേ ഈ ഉള്ളം കയ്യിൽ വെച്ച് കൊണ്ട് നടന്നോളാം എന്നും മിണ്ടി പോകരുത് പറഞ്ഞേക്കാം, നിങ്ങൾ വല്യ ഹരിചന്ദ്രൻ ഒന്നും ആകണ്ട കേട്ടല്ലോ.. നിങ്ങൾ അങ്ങനെ പറഞ്ഞ ഉടൻ വരും മറുപടി, കണ്ടോ കണ്ടോ ചെറുക്കന് എന്തോ കുഴപ്പം ഉണ്ട് അല്ലേല് അവരിങ്ങനെ സ്ത്രീധനം വേണ്ട എന്നൊക്കെ പറയോ അതോണ്ട് നമുക്കീ ബന്ധം വേണ്ട എന്ന് പെണ്ണിന് മുന്നേ പെണ്ണുവീട്ടുകാർ തന്നെ പറഞ്ഞോളും ..

അതിനും വഴി ഉണ്ടെന്നേ അവർ തരുന്ന ചായയും മിച്ചറും കഴിച്ചുകൊണ്ട് മിണ്ടാതെ ഇരിക്കുക, എന്നിട്ടു മുന്നിൽ നാണത്തോടെ നിൽക്കുന്ന പെണ്ണിനെ ശരിക്കും കണ്ണ് തുറന്നങ്ങട് നോക്കുക ‘തുറിച്ചു നോക്കരുത്’ ചിലപ്പോ അത് ജയിലേക്കുള്ള വഴിയാകാനും മതി.. നിങ്ങക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വളച്ചു കെട്ടില്ലാതെ ഒറ്റ സെന്റെൻസിൽ കാര്യം ഒതുക്കുക വല്യ വിവരണത്തിന് നിക്കരുത് ഇത് പരീക്ഷയല്ല അത് ഓർമ വേണം….

അപ്പൊ ചായകുടി കഴിഞ്ഞു മടിക്കാതെ പറഞ്ഞോളൂ, അതേയ് പെണ്ണിന്റെ ഡാഡി പെണ്ണിനെ എനിക്ക് അങ്ങട് ബോധിച്ചു ഞങ്ങൾക്ക് വല്യ ഡിമാന്റില്ല… നിങ്ങടെ മോള് നിങ്ങടെ ഇഷ്ടം എന്താന്നു വെച്ച നിങ്ങളങ്ങട് കൊടുത്തോളു… ഞാൻ ഇപ്പൊ ഇതിൽ എന്നാ പറയാനാ എന്നൊരു കാച്ചും കാച്ചിക്കോ ഒരു വഴിക്കു പോണതല്ലേ…. അങ്ങനെ പെണ്ണ് വീട്ടുകാർ ഫ്ലാറ്റ് ആയി …

അവർക്കുള്ളത് എന്താന്നു വെച്ച ഉള്ള പോലെ മകൾക്കു കൊടുക്കട്ടെന്നെ എന്തിനാ വേണ്ടാന്ന് വെക്കുന്നത്.. നിങ്ങള് തട്ടിപ്പറിച്ചു മേടിച്ചു എന്ന് പിന്നെ ആരും പറയില്ലല്ലോ അല്ലെ? കല്യാണം കഴിഞ്ഞു ആജീവനാന്തം ആ പെണ്ണിനെ നോക്കേണ്ടത് നിങ്ങളാണ് അപ്പൊ മനസ്സറിഞ്ഞു അവരുടെ മകൾക്കു കൊടുക്കുന്നത് നിങ്ങൾ വാങ്ങുന്നതിൽ ഒരു തെറ്റുമില്ല. അങ്ങനെ വാങ്ങി കഴിഞ്ഞാൽ ഇടയ്ക്കു എന്തേലും സാമ്പത്തിക മാന്ദ്യം കുടുംബ ജീവിതത്തിൽ അനുഭവപ്പെട്ടാൽ “അല്ലയോ ഭവതി ആ മനോഹരമായ കയ്യിൽ കിടക്കുന്ന വളകളിൽ ഒരെണ്ണം ചേട്ടന് തന്നാൽ നമ്മുടെ ഇപ്പഴത്തെ പ്രശ്നം തല്ക്കാലം പരിഹരിക്കാം” എന്ന് ഭാര്യയോട് പറയുകയെങ്കിലും ചെയ്യാം… വിൽക്കണ്ട കൊണ്ടുപോയി പണയം വെച്ചാൽ മതി കേട്ടോ അതാവുമ്പോ ആവശ്യം വന്നാൽ പിന്നേം ഊരി മേടിക്കാലോ

(അയ്യോ അതൊന്നും പറ്റില്ല ഞങ്ങള് സ്ത്രീധനം വാങ്ങാതെ തന്നെ കെട്ടും എന്നിട്ടു പെണ്ണിനെ മാന്യമായി നോക്കും എന്ന് പറയുന്ന ചുരുക്കം ചില പുരുഷ പ്രജകളെ നിങ്ങൾ നിങ്ങടെ ഇഷ്ടം പോലെ ചെയ്‌തോളുട്ടോ )അങ്ങനെ ഒന്നാം ഘട്ടം കഴിഞ്ഞു….

2. അടുത്തതായി വേറെ ഒന്ന് കൂടി ശ്രദ്ധിക്കണം കല്യാണം ഉറപ്പിച്ചു കഴിഞ്ഞു പെണ്ണിന്റെ ഫോൺ നമ്പർ മേടിച്ചു പാതിരാത്രി സൊള്ളുമ്പോ ചില പ്രധാനപ്പെട്ട കാര്യങ്ങൾ മിണ്ടരുത് അതും കൂടി ഓർത്തു വെച്ചോ..

*എന്റെ മുത്തിനി ജോലിക്കു പോണ്ട ചേട്ടന് അത് സഹിക്കില്ല പൊന്നെ….. മോള് ചേട്ടന് ടാറ്റയും തന്നു വീട്ടിലിരുന്നോ എന്ന് തമാശക്ക് പോലും പറഞ്ഞു പോകരുത് മക്കളെ അത് കേൾക്കാൻ നോക്കി ഇരിക്കുന്ന ചില പെണ്ണുങ്ങൾ ഉണ്ട്… പാടില്ല ഉണ്ണി പാടില്ല അവരും ജോലിക്കു പോട്ടെന്നേ.. വിവാഹ ശേഷം ഒടുക്കത്തെ ചിലവാട്ടോ ഒരാളുടെ കയ്യിൽ കാര്യങ്ങൾ ഒതുങ്ങില്ല..

നാട്ടുനടപ്പനുസരിച്ചു ആദ്യത്തെ പ്രസവം പെണ്ണുവീട്ടുകാര് നോക്കും ഒന്നും അറിയണ്ട രണ്ടാമത്തെ നിങ്ങള് തന്നെ നോക്കണം കുഞ്ഞുണ്ടായി കഴിഞ്ഞ നടു ഒടിഞ്ഞു തൂങ്ങും കുഞ്ഞിന്റെ ഇരുപത്തെട്ടു, കഴുത്തിലും കാലിലും സ്വർണം ഇടീക്കൽ, ബന്തുക്കൾക്കു സദ്യ,കുഞ്ഞു കിടക്കയിൽ മൂത്രമൊഴിക്കാതെ ഇരിക്കാൻ സ്‌നഗ്ഗി, കുഞ്ഞിന് തിന്നാൻ സെറിലാക്, കുടിക്കാൻ നാൻ പ്രൊ ഇതിനൊക്കെ മുടിഞ്ഞ വിലയാട്ടോ… ഭാര്യയെ ജോലിക്കു വിട്ടിരുന്നെ ആ കാശ് സേവ് ചെയ്തു വെക്കായിരുന്നല്ലോ എന്ന് പിന്നെ തോന്നിയിട്ട് ഒരു കാര്യോമില്ല അതോണ്ട് ഒക്കെ കണ്ടറിഞ്ഞു പ്രവർത്തിക്കുക….

3. വിവാഹത്തിന് മുന്നേ പാതിരാത്രി മുതൽ വെളുക്കണ വരെ ഫോൺ വിളിച്ചു ചേട്ടന്റെ പൊന്നെ, മുത്തേ,ചക്കരെ, പഞ്ചാരേ എന്നൊക്കെ വിളിച്ചു പെൺപിള്ളേരെ സ്നേഹിച്ചു കൊഞ്ചിച്ചു കൊക്കയുടെ മുകളിൽ കയറ്റരുത് കയറിയ പിന്നെ ഈ പെണ്ണുങ്ങൾ താഴെ ഇറങ്ങാൻ മടി കാണിക്കും അതായത് കല്യാണം കഴിഞ്ഞു ജീവിക്കാൻ ഉള്ള ഓട്ടത്തിനിടക്ക് മുത്തേ പൊന്നെ എന്നുള്ള വിളി മാറി അറിയാതെ തന്നെ എടി,പോടീ,വാടി എന്നൊക്കെ വിളിച്ചു തുടങ്ങും അതീ പെണ്ണുങ്ങൾ ചിലപ്പോ സഹിക്കില്ല പിന്നെ പരാതി പറച്ചിൽ ആയി പിണങ്ങൽ ആയി എന്തിനാ വെറുതെ കലഹം ഉണ്ടാക്കുന്നത് അതോണ്ട് വിവാഹത്തിന് മുന്നേ കഴിവതും പെണ്ണുങ്ങളെ അവരുടെ യഥാർത്ഥ പേര് തന്നെ വിളിച്ച മതി വേണോങ്കി സ്നേഹം കൂടുന്ന ടൈമിൽ അവരുടെ പേര് ഒന്ന് ചുരുക്കി വിളിച്ചോട്ടോ …
ഉദാ:ശാലിനിയെ ശാലു എന്ന് വിളിച്ചോ അല്ല പിന്നെ …

4. വിവാഹത്തിന് മുന്നേ ആവശ്യമില്ലാതെ മോഹന വാഗ്ദാനങ്ങൾ കൊടുത്തു വെറുതെ മിഥുനത്തിലെ മോഹൻലാൽ ആകരുത് മനസ്സിലായില്ലേ നിന്നെ ഞാൻ ഹണിമൂൺ ഊട്ടിയിൽ കൊണ്ടുപോകും മൈസൂർ കൊണ്ടുപോകും അതുവഴി കൊടൈക്കനാലും കണ്ടു നമുക്ക് തിരിച്ചു പോരാം എന്നൊന്നും രേഖാ മൂലം വാട്സ്ആപ്പിൽ മെസ്സേജ് അയച്ചു പറഞ്ഞു കളയരുത് അവർ അത് സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു വെച്ച് ആദ്യരാത്രി തന്നെ കാണിച്ചുകളയും… ചേട്ടന്റെ കയ്യിൽ കാശില്ല നമുക്ക് പിന്നെ പോയാൽ പോരെ മോളെ എന്ന് പറഞ്ഞാൽ ഭാര്യ ഉർവശി ആകും അങ്ങനെ ആദ്യരാത്രി അവസാന രാത്രി ആകാനും ആ കാരണം മതി….

കല്യാണം കഴിഞ്ഞുള്ള റിസപ്ഷൻ, ഫോട്ടോ ഷൂട്ട് ഇതൊക്കെ കഴിഞ്ഞു നിങ്ങടെ കയ്യിൽ കാശ് വല്ലോം ബാക്കി ഉണ്ടേൽ മാത്രം സൗകര്യം പോലെ എവിടേലും ഒരുമിച്ചു പോകാവുന്നതാണ്.

5. പിറന്നാൾ സർപ്രൈസുകൾ, വിലകൂടിയ സമ്മാനങ്ങൾ, വസ്ത്രങ്ങൾ എന്നിവ വിവാഹത്തിന് മുന്നേ കഴിവതും കൊടുക്കാതെ ഇരിക്കുക കാരണം വിവാഹം കഴിഞ്ഞും നിങ്ങടെ ഭാര്യ ഇതൊക്കെ പ്രതീക്ഷിക്കും ജീവിക്കാൻ ഉള്ള ഓട്ടപാച്ചിലിൽ ഭാര്യയുടെ പിറന്നാൾ നിങ്ങൾ ചിലപ്പോ മറന്നു പോയെന്നു വരും അത് നിങ്ങടെ കുറ്റമല്ല മാത്രമല്ല നിങ്ങടെ ഭാര്യയുടെ സങ്കടം ചിലപ്പോൾ അയലത്തെ വീട്ടിലെ മസിൽമാൻ ഏറ്റെടുത്തേക്കാം അങ്ങനെ നിങ്ങടെ ഭാര്യ സാവകാശം അയാളുടെ ഭാര്യ ആകാനും അതൊരു കാരണം ആയേക്കാം.

ചേട്ടൻ ഒരു സാധാരണക്കാരൻ ആണ് മോളെ നിന്നെ ഞാൻ സ്നേഹിക്കും പക്ഷെ വലുതായൊന്നും എന്റെ മോള് എന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് നേരത്തെ തന്നെ ഭാര്യയെ പറഞ്ഞു ബോധ്യപ്പെടുത്തണം.. എന്നുകരുതി ഭാര്യക്ക് ഒന്നും മേടിച്ചു കൊടുക്കാതെ ഇരിക്കരുത് വല്ലപ്പഴും ഒരു സാരി മേടിച്ചു കൊടുത്തോളു ഒരു സിനിമക്ക് കൊണ്ട് പൊയ്ക്കോളൂ..

പിന്നെ എപ്പഴും നിങ്ങളിൽ നിന്ന് സമ്മാനങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ഭാര്യയെ അല്ല മറിച്ചു നിങ്ങടെ അവസ്ഥ മനസ്സിലാക്കി സന്തോഷത്തിലും സങ്കടത്തിലും നിങ്ങടെ കൂടെ താങ്ങായി തണലായി നിക്കുന്ന ഒരു ഭാര്യയെ ആണ് നിങ്ങൾക്കാവശ്യം. ഭാര്യയെ ഒരിക്കലും അടിമയെ പോലെ കാണരുത് സ്നേഹിക്കുക മനസ്സു തുറന്നു,അങ്ങനെ ഉള്ള ഒരു ഭാര്യയും അയലത്തെ മസിൽമാന്റെ വലയിൽ വീഴില്ല മക്കളെ….

ദേ മേല്പറഞ്ഞ കാര്യങ്ങൾ ഒക്കെ കണ്ടറിഞ്ഞു പ്രവർത്തിച്ചാൽ ജീവിതം സുന്ദരമാകും ഭാര്യക്ക് നിങ്ങളോടുള്ള സ്നേഹം അനർഗള നിർഗ്ഗളമായി ഒഴുകും….

എന്ന് വിവാഹത്തിനു മുന്നെ ഇതൊക്കെ പരീക്ഷിച്ചു വിജയിച്ചു കാശിന്റെ പോരായ്മ കൊണ്ട് കുടുംബസമേതം പഴനിയിൽ ഹണിമൂൺ കൊണ്ടുപോയ ഒരു സാധാരണക്കാരൻ ഭർത്താവിന്റെ ഭാര്യ
ഒപ്പ്…..

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago