മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന പ്രിയ രാമൻ. മലയാളം തമിഴ് തെലുങ്ക് സിനിമകളിലും ഒരു കന്നഡ സിനിമയിലും അവർ വേഷമിടുകയും ഒപ്പം രണ്ട് ഭാഷകളിലേയും ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം.
സിനിമയിൽ തിളങ്ങി നിന്ന താരം ടെലിവിഷൻ പാരമ്പരകളിലും മികവുറ്റ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് പ്രിയ രാമൻ വിവാഹം കഴിക്കുന്നത്. മലയാളികൾക്ക് സുപരിചിതൻ ആയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിൽ വില്ലനായി എത്തിയ രഞ്ജിത്ത് ആയിരുന്നു പ്രിയ രാമന്റെ ഭർത്താവ്. സിനിമയിൽ നിന്നുള്ള ആൾ ആയിട്ട് പോലും ആ വിവാഹ ജീവിതം പാതി വഴിയിൽ തകർന്നു വീഴുക ആയിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും അതിനു ശേഷം ഉള്ള വേർപിരിയലും എല്ലാം വലിയ വാർത്ത ആയപ്പോൾ അന്ന് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പ്രിയ രാമൻ. 100 ശതമാനം ആലോചിച്ചു തീരുമാനിച്ച ശേഷം ആണ് താൻ വിവാഹ മോചനം നേടിയത്.
അതിൽ ഒട്ടും നാടകീയത തോന്നിയില്ല. ഒരുപാട് കരഞ്ഞിട്ടുണ്ട് . വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണ്.
നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. ആ സമയത്ത് മാനസികമായി വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?.
ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്. കൃത്യത ഉള്ള കാര്യങ്ങളിൽ കൂടിയേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയെന്നും അനുഭങ്ങളിൽ നിന്നും പലതും പഠിച്ചെന്നും താരം പറഞ്ഞു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം പിന്നീട സീരിയലുകളിൽ കൂടിയാണ് താരം ആയത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…