ഇന്ന് മീറ്റുവിന്റെ കാലമാണ്, തങ്ങൾ നേരിടുന്ന ലൈംഗീക തൊഴിൽ അതിക്രമങ്ങൾ മുഖം നോക്കാതെ സ്ത്രീകൾ തുറന്ന് പറയുന്ന കാലം, ഈ തുറന്ന് പറച്ചലിൽ പലരുടെയും മുഖം മൂടികൾ അഴിഞ്ഞു വീണു. പകൽ മാന്യന്മാർ മുറികളിൽ ഒളിച്ചു. രാഷ്ട്രീയ നേതാക്കളുടെ സ്ഥാനവും പദവിയും തെറിച്ചു.
ഇപ്പോഴിതാ താൻ നേരിട്ട് അനുഭവിച്ച വിഷയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്, മലയാളികളുടെ പ്രിയ നായികയായ രജിഷാ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടക്കൂള്ള സംസ്ഥാന അവാർഡ് കാരസ്ഥമാക്കിയ രജീഷ താൻ പ്ലസ് ടുവിന് പടിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് വെളിപ്പെടുത്തിയത്.
സംഭവം ഇങ്ങനെ,
നാട്ടില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കയാണ്.
സാധാരണ സ്‌കൂള്‍ വിടുന്ന സമയം ഊഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്? ഞാന്‍ കയറിയ ബസില്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്ത്രീകള്‍ കയറുന്ന വാതിലിനടുത്തുള്ള കമ്പിയിൽ പിടിച്ചു നില്‍ക്കുന്നുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ കുട്ടിക്കുള്ളൂ.
നല്ല തിരക്കാണ് ബസിൽ. കുട്ടി കമ്പിയിൽ പിടിച്ചു നിൽക്കുന്നതിന് അടുത്ത് സ്ത്രീകളുടെ സീറ്റില്‍ രണ്ടു ആന്റിമാര്‍ ഇരിക്കുന്നു. ഞാന്‍ ഇപ്പുറത്ത് പിടിച്ചു നില്‍ക്കുന്നു. ആണുങ്ങളെല്ലാം പിറകില്‍.
കിളിയുണ്ട് പടിമേല്‍. ഞാന്‍ നോക്കുമ്പോൾ പേടിച്ചിരണ്ട് നില്‍ക്കുകയാണ് പെണ്‍കുട്ടി. എന്തു പറ്റിയെന്നാലോചിച്ചപ്പോൾ ഞാന്‍ ശ്രദ്ധിച്ചത്, പടിയില്‍ നില്‍ക്കുന്ന കിളി കമ്പിക്ക് ഇടയിലൂടെ പെണ്‍കുട്ടിയുടെ കാലില്‍ തൊട്ടു കൊണ്ടിരിക്കുന്നു. പെണ്‍കുട്ടി പ്രതികരിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ്.
ഞാൻ നോക്കുമ്പോൾ അടുത്ത് ഇരിക്കുന്ന ആ ആന്റിമാർ അടക്കം കാണുന്നവർ ആരും ഒന്നും പ്രതികരിക്കുന്നില്ല. തുടർന്ന് ഞാൻ അയാളോട് ദേഷ്യപെട്ടു. അയാൾ പെട്ടന്ന് താൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ആയി. എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി. ഒന്നും നോക്കിയില്ല കരണം നോക്കി ഞാൻ ഒന്ന് പൊട്ടിച്ചു.
തുടർന്ന് ബസിൽ വലിയ ബഹളം ആയി, എല്ലാവരും ചേർന്ന് അയാളെ ബസിൽ നിന്നും ഇറക്കി വിട്ടു, കുറച്ചു കഴിഞ്ഞു കുട്ടിയുടെ സ്റ്റോപ്പ് എത്തിയപ്പോൾ, കുട്ടിക്കായി നോക്കി നിന്ന അമ്മയോട് ഞാൻ പറഞ്ഞു, കുട്ടിയെ ഈ പ്രായത്തിൽ ഒറ്റക്ക് എങ്ങും വിടരുത് എന്നു. ” രജിഷാ വിജയന്റെ വാക്കുകൾ ഇങ്ങനെ.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…