തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. “എസ്‌കെ 25” എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ്.
സഹനിർമ്മാണം റെഡ് ജയന്റ് മൂവീസ്. ശിവകാർത്തികേയനൊപ്പം ജയം രവി, അഥർവ എന്നിവരും വേഷമിടുന്ന ചിത്രത്തിലെ നായികാ കഥാപാത്രമായി എത്തുന്നത് പ്രശസ്ത തെലുങ്ക് നടിയായ ശ്രീലീലയാണ്.
300 കോടി ക്ലബിൽ ഇടം പിടിച്ച ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ സുധ കൊങ്ങര ചിത്രം.
ഡിസംബർ പതിനാലിന് ചെന്നൈയിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ജി വി പ്രകാശ് കുമാറിന്റെ നൂറാം ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ശിവകാർത്തികേയൻ- സുധ കൊങ്ങര ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം – രവി കെ ചന്ദ്രൻ, എഡിറ്റർ- സതീഷ് സൂര്യ, സംഘട്ടനം- സുപ്രീം സുന്ദർ, പിആർഒ- ശബരി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…