തമിഴിൽ സഹ നടൻ ആയും കൊമേഡിയൻ ആയും എല്ലാം ശ്രദ്ധ നേടിയ താരം ആണ് യോഗി ബാബു. കോമഡി ടെലിവിഷൻ പരമ്പരയായ ലോലുസഭയുടെ ഷൂട്ടിംഗിന് ഒരു സുഹൃത്തിനൊപ്പം പോയപ്പോൾ സംവിധായകൻ രാം ബാലയാണ് ബാബുവിനെ ആദ്യമായി കണ്ടത്.
ബാബുവിന്റെ വിചിത്ര രൂപവും ഭാവവും കണ്ട രാം ബാല ബാബുവിന് ഒരു നടനാകാൻ താൽപ്പര്യമുണ്ടോ എന്ന് അന്വേഷിക്കുകയും തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി അദ്ദേഹത്തെ ഒപ്പം കൂട്ടുകയും ചെയ്തു. ഈ പരമ്പരയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ബാബു രണ്ടുവർഷത്തോളം രംഗങ്ങൾ എഴുതാൻ സഹായിച്ചു.
ശിവകാർത്തികേയൻ ചിത്രം മാൻ കരാട്ടെയിൽ എത്തിയതോടെ ആണ് യോഗി ബാബുവിന്റെ കോമഡി സെൻസ് പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നത്. 2018 ൽ പുറത്തിറങ്ങിയ കോളമാവ് കോകില എന്ന ചിത്രത്തിൽ നയൻതാരയെ പ്രണയിക്കുന്ന വേഷത്തിൽ എത്തിയ യോഗി ബാബു ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഒപ്പം അഭിനയിച്ച മറക്കാൻ കഴിയാത്ത അനുഭവം പങ്കു വെച്ചിരിക്കുകയാണ്. കോളമാവ് കോകില എന്ന ചിത്രത്തിൽ കല്യാണ വയസ്സ് എന്ന ഗാനം തമിഴികത്തിന് പുറത്തും വമ്പൻ വിജയം നേടിയിരുന്നു. ചിത്രത്തിൽ നയന്താരയുടെ വേഷത്തിനെ ഇഷ്ടപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ ആണ് പാട്ടിൽ ചിത്രീകരണം നടത്തിയത്. ഓരോ രംഗവും ചിത്രീകരണം നടത്തുമ്പോൾ നയൻതാര മികച്ച പിന്തുണ നൽകി.
എനിക്ക് അവരോടു ശരിക്കും പ്രണയം തോന്നി. മുൻപ് തമിഴിലെ മറ്റൊരു മുൻനിര നായികക്ക് ഒപ്പം അഭിനയിക്കുമ്പോൾ സിനിമയിൽ അവർ എന്നെ കെട്ടിപ്പിടിക്കുന്ന രംഗം ഉണ്ടായിരുന്നു. അവർ അത് വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ല എന്ന് തീർത്തു പറഞ്ഞു. സംവിധായകൻ കേണപേക്ഷിച്ചിട്ടും അവർ കൂട്ടാക്കിയില്ല. അത്തരം അനുഭവങ്ങൾ നേരിട്ട എനിക്ക് നയൻതാരയ്ക്ക് ഒപ്പം ഉള്ള ഓരോ നിമിഷങ്ങളും സന്തോഷം നിറഞ്ഞത് ആയിരുന്നു യോഗി ബാബു പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…